കോഴിക്കോട് ആവിക്കല്‍ മാലിന്യസംസ്‌കരണ പ്ലാന്റിനെതിരായ അടിയന്തരപ്രമേയം പരിസ്ഥിതിനാശം ഉണ്ടാക്കാത്ത പദ്ധതിയെന്ന് തദ്ദേശഭരണമന്ത്രി എംവി ഗോവിന്ദന്‍. മാലിന്യ സംസ്‌കരണത്തിന് കേന്ദ്രീകൃത പ്ലാന്‍രുകള്‍ അനിവാര്യമെന്ന് മന്ത്രി പറഞ്ഞു. പ്ലാന്റിനെതിരെ നടത്തുന്ന സമരത്തിന് പിന്നില്‍ തീവ്രവാദ സ്വഭാവങ്ങളുള്ള വിഭാഗങ്ങളാണെന്ന് എംവി ഗോവിന്ദന്‍ ചൂണ്ടികാട്ടി. എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമാണ് സമരം നടത്തുന്നത്. പ്ലാന്റില്ലാതെ മുന്നോട്ടുപോകാനാകില്ലെന്നും മന്ത്രി നിയസമഭയില്‍ പറഞ്ഞു.
ജനസാന്ദ്രതയേറിയ പ്രദേശത്ത് ശുചിമുറി മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ മാസങ്ങളായി പ്രതിഷേധം നടക്കുകയാണ്. എന്നാല്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ച് എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമി പോലുള്ള ജനകീയ പ്രതിരോധം എന്ന പേരില്‍ സമരം സംഘടിപ്പിക്കുകയാണ്. സമരത്തിന്റെ ഭാഗമായി പ്രതിഷേധക്കാര്‍ പൊലീസുകാരെ അക്രമിക്കുകയാണ്. 8 പൊലീസുകാര്‍ക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
ജനജീവിതത്തിനോ പരിസ്ഥിതിക്കോ പദ്ധതി ആഘാതം ഉണ്ടാക്കില്ലെന്നും, അടുത്ത മാര്‍ച്ചിനകം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അമൃത് ഫണ്ട് നഷ്ടമാവുമെന്നും മന്ത്രി പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആവിക്കല്‍ മോഡല്‍ പ്ലാന്റ് സംസ്ഥാനത് പലയിടത്തും സ്ഥാപിച്ചു വരുന്നു. മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ സമാന പ്ലാന്റ് തുടങ്ങി, അവിടെ ഒരു മാലിനികരണവും ഇല്ല. ജനങ്ങള്‍ പ്ലാന്റ് കാണാന്‍ വരുന്ന സ്ഥിതി ആണ്.സര്‍വ്വകക്ഷി യോഗം ചേര്‍ന്നാണ് ആവിക്കലില്‍ പ്ലാന്റ് തുടങ്ങാന്‍ തീരുമാനം എടുത്തത്. ജനങ്ങളുടെ ആശങ്ക പരിഗണിക്കും. എല്ലാ വിഭാഗം ആളുകളുടേയും പിന്തുണ ഉറപ്പാക്കി മുന്നോട്ട് പോകുമെന്ന് മന്ത്രി വ്യക്തമാക്കി.
മാലിന്യ സംസ്‌കരണം നടക്കണമെന്ന കാര്യത്തില്‍ ജനങ്ങളില്‍ എതിരഭിപ്രായം ഇല്ലെന്ന് പ്രമേയം കൊണ്ടുവന്ന എം കെ മുനീര്‍ പറഞ്ഞു. പക്ഷെ ആവിക്കല്‍ തോടില്‍ തന്നെ നടപ്പാക്കണമെന്ന പിടിവാശി എന്തിനാണ്. ജനങ്ങള്‍ തിങ്ങി കഴിയുന്ന പ്രദേശമാണ്. പ്രതിഷേധക്കാരെ തീവ്രവാദികളെന്ന് പറയുന്നു. സമരക്കാരെ തീവ്രവാദികള്‍ എന്നു പറയുന്നത് എന്ത് അര്‍ത്ഥത്തിലാണ് ? കേരളം തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്നു പറയാന്‍ മുഖ്യമന്ത്രിക്കു ലജ്ജയില്ലേ?ജനങ്ങളുടെ നെഞ്ചത്തു കയറി പ്ലാന്റ് കൊണ്ട് വരാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.