കോഴിക്കോട് : കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ കോഴിക്കോട് ഓഫീസില്‍ നിന്നും മണിയോര്‍ഡറായി പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ അസുഖ ബാധിതരും കിടപ്പു രോഗികളുമായവരുടെ (മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍) ഒഴികെ പെന്‍ഷന്‍ വിതരണം ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റും. മണിയോര്‍ഡറായി പെന്‍ഷന്‍ കൈപ്പറ്റുന്ന പെന്‍ഷന്‍കാര്‍ പെന്‍ഷന്‍ വിതരണം ബാങ്കിലേക്ക് മാറ്റുന്നതിന് അവരുടെ ബാങ്ക് പാസ്സ് ബൂക്കിന്റെ പകര്‍പ്പ്, പെന്‍ഷന്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി ജൂലൈ 25 ന് നകം ബോര്‍ഡിന്റെ കോഴിക്കോട് ഓഫീസില്‍ അപേക്ഷ എത്തിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.