കുന്ദമംഗലം : എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും മസ്ജിദുൽ ഇഹ്‌സാൻ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. എച്ച്.ആർ.ഡി ട്രെയിനർ ആൻഡ് ലൈഫ് കോച്ച് ഹാദി ഓമശ്ശേരി ഉദ്ഘാടനം നിർവ്വഹിച്ചു.മഹല്ല് കമ്മിറ്റി പ്രസിഡന്റ് എം. സിബ്ഗത്തുള്ള അധ്യക്ഷത വഹിച്ചു.
ഗാനരചയിതാവ് കാനേഷ് പൂനൂർ, ഇ.പി. ലിയാഖത്ത് അലി, സുബൈർ കുന്ദമംഗലം, എ.കെ. യുസുഫ്, സാറ സുബൈർ എന്നിവർ സംസാരിച്ചു. റൻതീസ് ഖിറാഅത്ത് നടത്തി. കെ.കെ. അബ്ദുൽ ഹമീദ്, പി.പി. മജീദ്, ഇ. അമീൻ, എൻ. ദാനിഷ്, എം.എ. സുമയ്യ തുടങ്ങിയവർ നേതൃത്വം നൽകി. മഹല്ല് കമ്മിറ്റി സെക്രട്ടറി പി.എം. ശരീഫുദ്ധീൻ സ്വാഗതവും ട്രഷറർ പി.പി. മുഹമ്മദ് നന്ദിയും പറഞ്ഞു.

