മടവൂർ: വരാനിരിക്കുന്ന പ്രളയ ദുരന്തങ്ങളെ അതിജീവിക്കാൻ മുന്നൊരുക്കളങ്ങൾക്കായി വിവിധ വകുപ്പ് തലവൻമാരുടെ യോഗം പ്രസിഡണ്ടു പി വി.പങ്കജാക്ഷൻ്റെന്ന അധ്യക്ഷതയിൽ ചേർന്ന അടിയന്തര ഘട്ടങ്ങളിൽ സ്വീകരിക്കേണ്ടുന്ന നടപടികളെ കുറിച്ച് ധാരണയുണ്ടാക്കി.
യോഗത്തിൽ ഫോറസ്റ്റ്, ഫയർഫോഴ്സ്, പോലീസ്, മെഡിക്കൽ ഓഫിസർ, വില്ലേജ് ഓഫിസർ ‘ സിവിൽ സപ്ലൈയ്, മൈനർ ഇറിഗേഷൻ, കെ.എസ.ഇ.ബി. എന്നിവകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ., യുവജന സംഘടനകൾ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡണ്ട് ഹസീന ടീച്ചർ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ റിയാസ് ഖാൻ ,സിന്ധു മോഹൻ, സക്കീന മ ഹമ്മദ്, ഹമീദ് മാസ്റ്റർ, എ.പി.നസ് തർ എന്നിവർ സംസാരിച്ചു.