News

പരിധി വിട്ടുള്ള പ്രകൃതി ചൂഷണമാണ് സമീപകാല ദുരന്തങ്ങള്‍ക്ക് വഴിവെച്ചത്; പി.ടി.എ റഹീം

പരിധി വിട്ടുള്ള പ്രകൃതി ചൂഷണമാണ് സമീപകാല ദുരന്തങ്ങള്‍ക്ക് വഴിവെച്ചതെന്ന് പി.ടി.എ റഹീം എം.എല്‍.എ പറഞ്ഞു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഒരു കോടി ഫലവൃക്ഷ തൈകള്‍ നട്ടുവളര്‍ത്തല്‍ പരിപാടിയുടെ മണ്ഡലം തല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

പരിസ്ഥിതി സംരക്ഷണം ജീവിതത്തിന്റെ ഭാഗമാക്കുകയും ഇക്കാര്യത്തില്‍ പൊതു അവബോധം സൃഷ്ടിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങുകയും ചെയ്യേണ്ടതുണ്ട്. മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയും അവ പരിപാലിക്കുകയും ചെയ്യുക എന്നത് ഒരു സന്ദേശമായി ഏറ്റെടുക്കാന്‍ പൊതുസമൂഹം മുന്നോട്ടുവരണമെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയില്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ശിവദാസന്‍ നായര്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേര്‍സണ്‍ ടി.കെ
റംല, മെമ്പര്‍മാരായ രാജീവ് പെരുമണ്‍പുറ, രവികുമാര്‍ പനോളി, ബ്ലോക്ക് സെക്രട്ടറി ഡോ. പി പ്രിയ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടി.ഡി മീന സ്വാഗതം പറഞ്ഞു.

ഫ്രറ്റേണിറ്റി മൂവ്മെന്റ് സാഹോദര്യ മരങ്ങൾ നടുന്നു

കുന്നമംഗലം : ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വ്യാപകമായി 5000 സാഹോദര്യ മരങ്ങൾ നടുന്നതിന്റെ ഭാഗമായി കുന്നമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൃക്ഷ തൈകൾ നടുന്നു. കുന്നമംഗലം മണ്ഡലംതല ഉദ്ഘാടനം ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്‌ലിഹ് പെരിങ്ങോളം നിർവഹിച്ചു. മണ്ഡലം കമ്മിറ്റി അംഗം യാസീൻ അഷ്‌റഫ്, പി. അയ്മൻ തുടങ്ങിയവർ നേതൃത്വം നൽകി.

നൂറു നന്മ മരങ്ങൾ ” പദ്ധതിക്ക് തുടക്കം കുറിച്ചു

കുന്നമംഗലം ഗ്രാമ പഞ്ചായത്ത്‌ വാർഡ് 23 ൽ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി” നൂറു നന്മ മരങ്ങൾ ” പദ്ധതിക്ക് തുടക്കം കുറിച്ചു. വാർഡ് മെമ്പർ എം ബാബുമോൻ മരത്തൈ നട്ടു ഉദ്ഘാടനം നിർവഹിച്ചു. O ഹുസൈൻ, kk ഷമീൽ, ap വിജയൻ, k ഷിബു, om റഷീദ്, k ഫാത്തിമ ജെസ്‌ലിൻ, kk ഫാഹിദ എന്നിവർ പങ്കെടുത്തു.

തീരം പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.


കാരന്തൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാരന്തൂർ തീരം റസിഡൻസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി.
ജൈവകർഷകരായ അബ്ദു പൊയിലിൽ, റസാക്ക് സി.എം.ആർ എന്നിവർ സൗജന്യമായി നൽകിയ വിവിധയിനം തൈകൾ ചടങ്ങിൽ വിതരണം ചെയ്തു.റിട്ട. ഡെപ്യൂട്ടി ഡി.എഫ്. ഒ. മുഹമ്മദ്. ടി, പി.കെ.നൗഫലിന് വ്യക്ഷതൈ നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. പാറക്കടവ് റോഡരികിൽ ടി. മുഹമ്മദ്, തീരം പ്രസിഡണ്ട് ജോൺ സി.സി.ചായനാനിക്കൽ, പി.ശ്രീനു, കെ.സി.ശ്രീമാനുണ്ണി നായർ എന്നിവർ സംയുയുക്തമായി
മാവിൻതൈ നട്ടു. ലത്തീഫ് ഹാജി പൂളകണ്ടിയിൽ, ഇർഷാദ് വി.കെ. നിബ്രാസുൽ ഹഖ്. പി.കെ എന്നിവർ സംബന്ധിച്ചു.പി.എം. സഹദേവൻ സ്വാഗതവും ഉസ്മാൻ പി.കെ. നന്ദിയും പറഞ്ഞു.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് – ഭാരതീയ ജനതാ കർഷകമോർച്ചയുടെ നേതൃത്വത്തിൽ – കുന്ദമംഗലം അരവിന്ദ വിദ്യാനികേതനിൽ വൃക്ഷതൈ നട്ടു കൊണ്ട് ബി.ജെ.പി സംസ്ഥാന സി ക്രട്ടറി ‘പി രഘുനാഥ് മണ്ഡലത്തിലെ പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു – തുടർന്ന് മോദി സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് വിവിധ സമുദായ നേതാക്കളായ വള്ളുവ സമുദായ സംഘം പ്രസിഡൻറu – വി.കുമാരൻ – എസ്.എൻ.ഡിപി യോഗം നേതാവ് .പി .പി അച്ചുതൻ – രാജഗോപാലൻ നായർ എന്നിവരെ സമ്പർക്കം നടത്തുകയും വ്വക്ഷത്തെ വിതരണം നടത്തുകയും ചെയ്തു പരിപാടിയിൽ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് നിത്യാനന്ദൻ ആധ്യക്ഷം വഹിച്ചു. പ്രവീൺ പടനിലം സ്വാഗതം പറഞ്ഞ പരിപാടിയിൽ – കെ.ടി.വിപിൻ’ചന്ദ്രൻ’പി പവിത്രൻ – വിനീഷ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു.കെ.ഷാജികുമാർ നന്ദിയും പറഞ്ഞു.

പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി എം.എസ്.എഫ് എന്റെ മരം ക്യാമ്പയിൻ

കുന്ദമംഗലം:ലോക പരിസ്ഥിതിദിനത്തിൽ കുന്ദമംഗലം പഞ്ചായത്ത് എംഎസ്എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എന്റെ മരം എന്ന പേരിൽ നടത്തിയ ക്യാമ്പയിന്റെ ഭാഗമായി കാരന്തുർ വില്ലേജ് ഓഫീസ് വളപ്പിൽ വൃക്ഷ തൈ നട്ടു,കുന്ദമംഗലം പഞ്ചായത്ത്‌ മുസ്ലീംലീഗ് വൈസ് പ്രസിഡന്റ് കെ മൊയ്‌തീൻ മുറിയനാൽ ഉദ്‌ഘാടനം ചെയ്തു.
പഞ്ചായത്തിലെ ശാഖ തലം മുതൽ സംസ്ഥാന ഭാരവാഹികൾ വരെയുള്ള നേതാക്കളുടെയും നൂറിലധികം പ്രവർത്തകരുടെ വീട്ടിലും, കൂടാതെ പൊതുയിടങ്ങളിലും, ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുകയും, ഓരോ പ്രദേശങ്ങളിലെയും പരിസ്ഥിതി പ്രവർത്തകരെയും, കർഷകരെയും ആദരിക്കൽ ചടങ്ങും ക്യാമ്പയിന്റെ ഭാഗമായി നടത്തി.പഞ്ചായത്ത്‌ msf പ്രസിഡന്റ് അജാസ് പിലാശ്ശേരി അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി സിറാജ് എപി, മണ്ഡലം സെക്രട്ടറി അൻഫാസ് കാരന്തുർ,പഞ്ചായത്ത്‌ ട്രഷറർ ജുനൈസ് എപി,വൈസ് പ്രസിഡന്റ് ജുനൈദ് പിഎം,ഫൈറൂസ് പന്തീർപ്പാടം,സെക്രട്ടറി ആഷിക്ക് കാരന്തുർ,സാബിത് അലി,ശാഖ ഭാരവാഹികളായിട്ടുള്ള ഷബീറലി, നബീൽ എന്നിവർ സന്നിഹിതരായിരുന്നു.

പരിസ്ഥിതി ദിനാചരണം


കുന്നമംഗലം : സംഗമം വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫിസർ ഹസീന കരീം വൃക്ഷ തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ സി.പി. സുരേഷ്‌ ബാബു മുഖ്യാതിഥിയായിരുന്നു. സംഗമം വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് ഇ.പി. ഉമർ, സി.പി. സുമയ്യ, തൗഹീദ അൻവർ, സി. അബ്ദുറഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!