എറണാകുളത്ത് ട്രാന്‍സ് വുമണിന്റെ കൈയില്‍ കര്‍പ്പൂരം കത്തിച്ച് ക്രൂരത. കൊച്ചി മരോട്ടിച്ചുവടിലാണ് സംഭവം.ഹോര്‍മോണ്‍ ചികിത്സയുടെ ഭാഗമായി ട്രാന്‍സ് വുമണിന് ചില മാനസിക സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഇത് ബാധ കൂടിയതാണെന്ന് ആരോപിച്ച് കൊല്ലം സ്വദേശിയായ മറ്റൊരു ട്രാന്‍സ് വുമണാണ് മന്ത്രവാദം എന്ന പേരില്‍ ക്രൂരത ചെയ്തത്.മഹാരാജാസ് കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി അഹല്യ കൃഷ്ണയാണ് ഒപ്പം താമസിച്ചിരുന്ന അര്‍പ്പിതയ്ക്കെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ അര്‍പ്പിത ബലമായി കൈയില്‍ കര്‍പ്പൂരം കത്തിച്ച് പൊള്ളലേല്‍പ്പിച്ചെന്നാണ് അഹല്യയുടെ പരാതി.
ദേഹത്ത് ബാധയുണ്ടെന്ന് പറഞ്ഞാണ് കയ്യിൽ കർപ്പൂരം വച്ച് കത്തിച്ചതെന്നാണ് യുവതി പറയുന്നത്. ആ സമയത്ത് തനിക്ക് പ്രതികരിക്കാൻ പറ്റിയില്ലെന്നും താമസം ഒരുമിച്ചായതിനാൽ തന്നെ പ്രതികരിക്കാൻ പേടിയായിരുന്നുവെന്നുമാണ് യുവതിയുടെ വിശദീകരണം. അന്ന് തന്നെ ആശുപത്രിയിൽ പോകാൻ നോക്കിയെങ്കിലും കേസാകുമെന്ന് പേടിച്ച് പോവാൻ സമ്മതിച്ചില്ല, കൈക്ക് നീര് വന്നതോടെ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. അഞ്ച് ദിവസത്തോളം ആശുപത്രിയിൽ കിടക്കേണ്ടി വന്നു അഹല്യ പറഞ്ഞു
ദേഹത്ത് ബാധ;കൈയില്‍ കര്‍പ്പൂരം കത്തിച്ച് പൊള്ളലേല്‍പ്പിച്ചു,പരാതിയുമായി ട്രാൻസ് യുവതി

