തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ നടപടിയെ ചെറുത്തു തോൽപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ പഞ്ചായത്തു തലത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് തൊഴിലാളികൾ മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നു സമരത്തിൻ്റെ പ്രചരണാർത്ഥം യൂണിയൻ കുന്ദമംഗലം ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു.
കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വി ബി ജി റാംജി ബിൽ 2005 ൽ ഇന്ത്യൻ പാർലമെൻ്റ് നിയമം മൂലം പാസാക്കിയ മഹാത്മാഗാന്ധി തൊഴിലുറപ്പ് നിയമം ഇല്ലാതാക്കി സംസ്ഥാനങ്ങൾക്ക് അധിക ബാധ്യത അടിച്ചേൽപ്പിക്കുന്നതും തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാക്കുന്നതുമായ ഈ നിയമം പിൻവലിക്കും വരെ പോരാട്ടം ശക്തമാക്കുമെന്ന് ജാഥയിൽ വിശദീകരിച്ചു. യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് ടി പി സുഭാഷിണി ക്യാപ്റ്റനായ പ്രചരണ ജാഥ ഒളവണ്ണയിൽ കേരള കർഷക സംഘം ജില്ലാ സെക്രട്ടറി ബാബു പറശ്ശേരിഉദ്ഘാടനം ചെയ്തു .
പെരുമണ്ണ, പുവ്വാട്ട്പറമ്പ് , പരിയങ്ങാട്, ചെറൂപ്പ, മാവൂർ, ചാത്തമംഗലം എന്നീ സ്വീകരണങ്ങൾക്ക് ശേഷം ജാഥ കുന്ദമംഗലത്ത് സമാപിച്ചു. സമാപന പൊതുയോഗം സി പി ഐ (എം) ഏരിയാ സെക്രട്ടറി പി ഷെപു ഉദ്ഘാടനം ചെയ്തു . സ്വീകരണ കേന്ദ്രങ്ങളിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ എം എം സുധീഷ്കമാർ ,ടി റസീന , വി ശ്രീജ, എൻ കുഞ്ഞികൃഷ്ണൻ , ഏരിയാ കമ്മിറ്റി അംഗങ്ങളായ സി സുരേഷ്, ടി.എം ചന്ദ്രശേഖരൻ,പി ശങ്കരനാരായണൻ, കെ സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.

