രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ കുറവ് 24 മണിക്കൂറിനിടെ . 5921 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 4,29,57,477 ആയി.24 മണിക്കൂറിനിടെ 289 പേര്‍ മരണപ്പെട്ടതോടെ ആകെ മരണനിരക്ക് 5,14,878 ആയി. 63,878 സജീവ കേസുകളാണ് നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായുള്ളത്.ഇന്നലെ 11,651 പേര്‍ രോഗമുക്തരായി. 98. 64 ശതമാനമാണ് ആകെ രോഗമുക്തി നിരക്ക്. ഇതുവരെ4,23,78,721 പേര്‍ കൊവിഡില്‍ നിന്ന് മുക്തരായതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 178.55 കോടി ഡോസ് കൊവിഡ് വാക്‌സിന്‍ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്.
പ്രതിദിന കേസുകളിൽ കുറവ് ;രാജ്യത്ത് 5921 പേർക്ക് 24 മണിക്കൂറിനിടെ കോവിഡ് 289 മരണം

