ജില്ലയിലെ നഗര പരിധിയില്‍ 22 ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ 120 പ്രശ്‌നബാധിത ബൂത്തുകള്‍. നഗരപരിധിയിയിലെ വിവിധ സ്റ്റേഷന്‍ പരിധികളിലായി 98 സെന്‍സിറ്റീവ് ബൂത്തുകളും എലത്തൂര്‍, നടക്കാവ്, ചേവായൂര്‍, കസബ, മാറാട്, കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയിലായി 22 ക്രിട്ടിക്കല്‍ ബൂത്തുകളുമാണ് ഉള്ളത്.
ചെമ്മങ്ങാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മദ്രസത്തുല്‍ മുഹമ്മദീയ എല്‍.പി ആന്റ് വി.എച്ച.എസ് സ്‌കൂളിലാണ് കൂടുതല്‍ സെന്‍സിറ്റീവ് ബൂത്തുകള്‍(നാലെണ്ണം). കസബ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കിണാശ്ശേരി ഗവ.വി.എച്ച്.എസ് സ്‌കൂളിലാണ് കൂടുതല്‍ ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്ളത് (അഞ്ചെണ്ണം).
എലത്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 11 സെന്‍സിറ്റീവ് ബൂത്തുകള്‍, ചേവായൂര്‍ 18, വെള്ളയില്‍ – എട്ട്, കുന്ദമംഗലം – എട്ട്, മാവൂര്‍ – മൂന്ന്, മെഡിക്കല്‍ കോളേജ്- നാല്, ടൗണ്‍ – രണ്ട്, ചെമ്മങ്ങാട് – എട്ട്, കസബ – രണ്ട്, പന്നിയങ്കര – ഒന്‍പത്, മാറാട് – അഞ്ച്, ബേപ്പൂര്‍ – ഏഴ്, നല്ലളം – രണ്ട്, ഫറോക്ക് – ഒന്‍പത് എന്നിങ്ങനെയാണു സെന്‍സിറ്റീവ് ബൂത്തുകള്‍ ഉള്ളത്.
എലത്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആറ് ക്രിട്ടിക്കല്‍ ബൂത്തുകളാണ് ഉള്ളത്. നടക്കാവ്- മൂന്ന്, ചേവായൂര്‍ – നാല്, കസബ- അഞ്ച്, മാറാട്- രണ്ട്, കുന്ദമംഗലം രണ്ട് എന്നിങ്ങനെയാണ് ക്രിട്ടിക്കല്‍ ബൂത്തുകള്‍.