കുന്ദമംഗലത്ത് വീണ്ടും കഞ്ചാവ് വേട്ട. കുന്ദമംഗലം കാരന്തൂർ സ്വദേശി സഞ്ചു നെടുമ്പൊയിൽ(23)ന്റെ പക്കൽ നിന്നും 610 ഗാം കഞ്ചാവ് ആണ് പിടിച്ചെടുത്തത്. ഇന്ന് പുലർച്ചെകുന്ദമംഗലം സംഗമം ഹോട്ടലിന് സമീപത്ത് നിന്നുമാണ് കഞ്ചാവ് സഹിതം ഇയാളെ പോലീസ് പിടി കൂടിയത്. ഇയാൾ കാസർഗോഡ് ഭാഗത്ത് നിന്നുമാണ് കഞ്ചാവ് എത്തിക്കുന്നതെന്ന് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മുൻപും പലതവണ ഇയാൾ കഞ്ചാവ് വില്പന നടത്തിയിട്ടുണ്ട്.കുന്ദമംഗലം സബ്.ഇൻസ്പെക്ടർ വിഷ്ണു പ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
മുൻപും പലതവണ കുന്ദമംഗലത്ത് കഞ്ചാവ് കേസുകൾ വ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നു.ആയതിനാൽ കുറച്ച് കാലമായി ഇത്തരം സംഭവങ്ങൾ ഇവിടെ വ്യപകമല്ലായിരുന്നു.എന്നാൽ വീണ്ടും ഇത്തരം സംഭവങ്ങൾ ആരംഭിച്ചതിനെ തുടർന്ന് അന്വേഷണം കൂടുതൽ ശക്തമാക്കാൻ ആണ് പോലീസിന്റെ തീരുമാനം. സിറ്റി സർവയലിൻസ് അടക്കം നിരീക്ഷിച്ചയിരിക്കും മുന്നോട്ടുള്ള പോലീസിന്റെ അന്വേഷണം

