കുന്ദമംഗലം: സംസ്ഥാന സര്‍ക്കാര്‍ ഗവണ്‍മെന്റ് സര്‍വ്വീസില്‍ ജോലി നല്‍കിയ കായിക താരങ്ങളില്‍ കുന്ദമംഗലത്തിന് അഭിമാനമായി കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. മുന്‍ വോളി താരങ്ങളായ അതുല്യ,റീമ ,നിഖില ഫുട്‌ബോള്‍ താരം ധനേഷ് എന്നിവര്‍ക്ക് കോഴിക്കോട് ജില്ലയിലെ തന്നെ പൊതു വിദ്യാഭ്യാസ വകുപ്പിലാണ് നിയമനം ലഭിച്ചത്.
.തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ 195 കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ നിയമന ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി.കൂടാതെ;KHSS ലെ തന്നെ മുന്‍ കായിക താരങ്ങളായ അര്‍ജുന്‍ (കെ.എസ്.ഇ.ബി.വോളി ടീം മെമ്പര്‍) അപര്‍ണ എം, ആതിര, അപര്‍ണ കെ.ടി. എന്നിവര്‍ റയില്‍വേയിലും സ്‌പോര്‍ട്‌സ് ക്വാട്ടയിലൂടെ ജോലി കരസ്ഥമാക്കി. ഇതോടെ സ്‌പോര്‍ട്‌സ് ക്വാട്ടയിലൂടെ ഒരുമിച്ച് ഒരു വര്‍ഷം തന്നെ ജോലി ലഭിച്ചവര്‍ പഠിച്ച അപൂര്‍വ്വം സ്‌കൂളുകളില്‍ ഒന്നായി കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍.അതുല്യ,റീമ ,നിഖില, അപര്‍ണ എന്നിവര്‍ കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂളിനെ 2010 ല്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആള്‍ ഇന്ത്യ ചാമ്പ്യന്‍മാരാക്കിയ ടീമിലെ അംഗങ്ങള്‍ കൂടിയാണ്. സ്‌കൂളിലെ വോളീബോള്‍ കോച്ചിംഗ് ക്യാമ്പ് കായിക വകുപ്പ് കാരന്തൂര്‍ പാറ്റേണ്‍ സ്‌പോര്‍ട്‌സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഇന്നും നടത്തി വരുന്നു.

