കോഴിക്കോട്: പ്രമുഖ മാധ്യമപ്രവര്‍ത്തകനും ചലച്ചിത്ര പ്രവര്‍ത്തകനുമായ റഹിം പൂവാട്ടുപറമ്പ് (60) നിര്യാതനായി. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. സിനിമാ പ്രൊഡക്ഷന്‍ മേഖലകളിലെ നിറസാന്നിധ്യമായിരുന്നു. പ്രേംനസീര്‍ അഭിനയിച്ച ‘ധ്വനി’എന്ന സിനിമയുടെ പിആര്‍ഒ ആയാണ് റഹിം പൂവാട്ടുപറമ്പ് സിനിമയിലെത്തുന്നത്. തുടര്‍ന്ന് പത്തോളം സിനിമകളുടെയും, നിരവധി ടെലിവിഷന്‍ പരിപാടികളുടേയും കഥാകൃത്തായും പ്രൊഡക്ഷന്‍ കണ്‍ട്രോളറായും പ്രവര്‍ത്തിച്ചു.
മാധ്യമപ്രവര്‍ത്തകനും കഥാകൃത്തുമായ റഹീം പൂവാട്ടുപറമ്പ് നിര്യാതനായി

