രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ കുറവ്.ഇന്നലെ 1,27,952 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.98 ശതമാനം.
ഇരുപത്തിനാലു മണിക്കൂറിനിടെ 2,30,814 പേര്‍ രോഗമുക്തരായി. 1059 പേരാണ് ഈ സമയത്തിനിടെ രോഗബാധ മൂലം മരിച്ചത്. നിലവില്‍ 13,31,648 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്.
കോവിഡ് മരണ സംഖ്യ അഞ്ച് ലക്ഷം പിന്നിടുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ. അമേരിക്കയിലും ബ്രസീലിലുമാണ് ഇന്ത്യക്ക് മുന്‍പ് കോവിഡ് മരണ സംഖ്യ 50000 ലക്ഷം കടന്നത്.

