ജീത്തു ജോസഫ് സംവിധാനം ചെയ്തത് മോഹൻലാൽ നായകനായ ചിത്രം ദൃശ്യം 2 ന്റെ ട്രെയ്‌ലർ ഈ മാസം 8ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. താരം തന്നെയാണ് ട്രെയ്‌ലറിന്റെ റിലീസ് പ്രഖ്യാപിച്ചത്. നിഗൂഢതകൾ തുടരുന്നുവെന്ന് പറഞ്ഞാണ് മോഹൻലാൽ ട്രെയ്‌ലർ വിശേഷം പങ്കുവെച്ചത്.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കിയ വിവരം സംവിധായകൻ ജീത്തു ജോസഫ് അറിയിച്ചിരുന്നു. https://twitter.com/Mohanlal/status/1357607394461814785?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1357607394461814785%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mediaonetv.in%2Fentertainment%2F2021%2F02%2F05%2Fdrishyam-2-trailer-coming-soon
സിനിമയുടെ ചിത്രീകരണം 2020 സെപ്റ്റംബർ 21നാണ് ആരംഭിച്ചത്. കർശനമായ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു ചിത്രീകരണം. മോഹൻലാൽ ഉൾപ്പെടെയുള്ള അഭിനേതാക്കൾ ഷൂട്ടിങ് തീരുന്നത് വരെ ക്രൂവിനൊപ്പം താമസിച്ചാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ലോക്ഡൗണിന് ശേഷം മോഹൻലാൽ അഭിനയിക്കുന്ന ആദ്യസിനിമ കൂടിയായിരുന്നു ദൃശ്യം 2.
2013ലാണ് മോഹൻലാൽ നായകനായി ജീത്തു ജോസഫ് സംവിധാനത്തിൽ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളിൽ തിയേറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രം പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു.