ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദ പങ്കെടുത്ത പൊതു സമ്മേളനത്തില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാര കേസെടുത്ത് പൊലീസ്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് കേസ്.
പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത ജെ. പി നദ്ദയെയും ജില്ലാ നേതാക്കളെയും പ്രതിചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.മുതിര്‍ന്ന നേതാക്കളടക്കം കണ്ടാലറിയാവുന്ന ആയിരം പേര്‍ക്കെതിരെയാണ് തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിയന്ത്രണങ്ങള്‍ പാലിക്കാതെ ആള്‍ക്കൂട്ടത്തെ സംഘടിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്.വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബി.ജെ.പിയുടെ പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത് ജെ പി നദ്ദ ഉദ്ഘാടനം ചെയ്തപൊതു സമ്മേളനത്തോടെയാണ്. അയ്യായിരത്തോളം പേരാണ് യോഗത്തില്‍ പങ്കെടുത്തതെന്നാണ് പൊലീസ് വിലയിരുത്തല്‍.