Kerala

പി.എസ്.സി എന്നാല്‍ പെണ്ണുമ്പിള്ള സര്‍വീസ് കമ്മീഷന്‍;വിവാദ പരാമർശവുമായി കെ. സുരേന്ദ്രന്‍.

പി.എസ്.സി നിയമനക്രമക്കേടുമായി ബന്ധപ്പെട്ട് നടത്തിയ വിമർശനത്തിൽ വിമര്‍ശനത്തില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

പി.എസ്.സി എന്നാല്‍ പെണ്ണുമ്പിള്ള സര്‍വീസ് കമ്മീഷന്‍ ആയെന്നായിരുന്നു കെ. സുരേന്ദ്രന്റെ പരാമര്‍ശം. എം.ബി രാജേഷ് എം.എല്‍.എല്‍യുടെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു സുരേന്ദ്രന്റെ ഇത്തരത്തിലുള്ള പ്രതികരണം.

താത്കാലിക ജീവനക്കാരെ ജോലികളില്‍ സ്ഥിരപ്പെടുത്താന്‍ പിണറായി സര്‍ക്കാര്‍ ഗൂഢനീക്കം നടത്തുകയാണെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു. സര്‍ക്കാര്‍ പി.എസ്.സിയെ നോക്കുകുത്തിയാക്കുന്നെന്നും ഇത് അപകടകരമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തൊഴിലില്ലാത്ത ചെറുപ്പക്കാരെ സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണ്. സി.പി.ഐ.എമ്മിന്റെ യുവ നേതാക്കളുടെ ഭാര്യമാരെയെല്ലാം ജോലികളില്‍ സ്ഥിരപ്പെടുത്തുന്നു. പി.എസ്.സി എന്നാല്‍ പെണ്ണുമ്പിള്ള സര്‍വീസ് കമ്മീഷന്‍ ആയി.കാലടി സര്‍വ്വകലാശാലയില്‍ നടന്നത് ചട്ടലംലനമാണ്. നേതാക്കളുടെ ഭാര്യമാര്‍ക്ക് മാത്രം മതിയോ ജോലി. രാജേഷിന് കുറച്ചെങ്കിലും മര്യാദ വേണ്ടേ. ജാതിയും മതവുമില്ലെന്ന് പറയും. പക്ഷെ ജോലിക്കാര്യത്തില്‍ ഇത് ബാധകമല്ല.

സമരം ചെയ്ത് സര്‍ക്കാരിനെ അധികാരത്തിലെത്തിച്ചത് സ്വന്തം ഭാര്യയുടെ കാര്യം നോക്കാനാണോ. വഴിവിട്ട നിയമനത്തിനെതിരെ ബി.ജെ.പി ശക്തമായ പ്രക്ഷോഭം നടത്തും. നിയമനടപടിയെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!