കോട്ടയം: ഗോവയില്‍ പുതുവത്സരാഘോഷത്തിന് പോയ പത്തൊന്‍പതുകാരന്റെ മരണകാരണം നെഞ്ചിലും പുറത്തുമേറ്റ മര്‍ദനമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വെള്ളത്തില്‍ വീഴുന്നതിന് മുമ്പ് തന്നെ മര്‍ദനമേറ്റിരുന്നെന്ന കുടുബത്തിന്റെ ആരോപണം സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സ്റ്റേജില്‍ കയറി നൃത്തം ചെയ്തതാണ് മര്‍ദനത്തിന് പ്രകോപനമായതെന്നും സുരക്ഷാ ജീവനക്കാര്‍ മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം കടലില്‍ തള്ളുകയായിരുന്നു എന്നും കുടുംബം ആരോപിക്കുന്നു.
ഗോവയില്‍ പുതുവത്സര ആഘോഷത്തിനിടെ കാണാതായ വൈക്കം സ്വദേശി സഞ്ജയ് സന്തോഷിന്റെ മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്. ഡിസംബറില്‍ 31 ന് വകത്തൂര്‍ ബീച്ചിലെ ഡാന്‍സ് പാര്‍ട്ടിക്കിടെയാണ് സഞ്ജയിനെ കാണാതായത്. സുഹൃത്തുക്കള്‍ക്കൊപ്പം ഡിസംബര്‍ 30 നാണ് പുതുവത്സരം ആഘോഷിക്കാന്‍ സഞ്ജയ് ഗോവക്ക് പോയത്.

