അന്തരിച്ച ചലച്ചിത്ര നടന്‍ രാജന്‍ പി ദേവിന്റെ ഭാര്യ ശാന്ത അറസ്റ്റില്‍.മകൻ ഉണ്ണിരാജന്റെ ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത് . ഒളിവിലായിരുന്ന ഇവര്‍, നെടുമങ്ങാട് എസ്പി ഓഫീസില്‍ എത്തിയാണ് കീഴടങ്ങിയത്. ജാമ്യം നല്‍കി വിട്ടയച്ചേക്കും.
നേരത്തെ, ശാന്തയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്നാണ് രാജന്‍ പി ദേവിന്റെയും ശാന്തയുടെയും മകന്‍ ഉണ്ണി പി രാജിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്തത്.
കേസില്‍ ഉണ്ണിയെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രിയങ്കയുടെ മരണത്തിന് തൊട്ടുമുന്‍പ് നടന്ന ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ മര്‍ദിച്ചത് ശാന്തയാണെന്ന് പ്രിയങ്ക തന്നെ നേരിട്ട് മൊഴി നല്‍കിയിട്ടുണ്ട്. അതിനാല്‍ ശാന്തയുടെ അറസ്റ്റ് കേസില്‍ നിര്‍ണായകമാണ്.