Health & Fitness Kerala News

സംസ്ഥാനത്ത് വീണ്ടും അതിതീവ്ര കൊവിഡ്; ആറു പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി അതിതീവ്ര കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ. കെ. ശൈലജ. ബ്രിട്ടണില്‍ നിന്ന് വന്നവരില്‍ നിന്ന് 31 സാമ്പിളുകള്‍ പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചതില്‍ ആറെണ്ണം പോസിറ്റീവാണെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ ദിവസത്തെപോലെ തന്നെ ഇന്നും ആലപ്പുഴ കോഴിക്കോട് എന്നിവിടങ്ങളില്‍ രണ്ട് വീതവും കോട്ടയം കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒന്ന് വീതവും എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

ഇവരില്‍ രണ്ട് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മറ്റുള്ളവര്‍ ഐസൊലേഷനിലുമാണ്. ഇവര്‍ക്ക് മറ്റു ബുദ്ധിമുട്ടുകളില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പെട്ടെന്ന് പകരുന്ന സാഹചര്യമുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി ആവര്‍ത്തിച്ചു.

രാജ്യത്ത് തന്നെ ആദ്യമായി ജനിതക വ്യതിയാനത്തെ സംബന്ധിച്ച പഠനങ്ങള്‍ നടത്തിയത് കേരളത്തിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ഡോക്ടര്‍ ചാന്ദ്നിയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ആ ഘട്ടത്തില്‍ നേരിയ വ്യത്യാസമുള്ള സ്ട്രെയിനെ കണ്ടെത്തിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

പ്രാദേശികമായി വ്യതിയാനം സംഭവിക്കുന്ന അത്തരം വൈറസുകളെ കണ്ടെത്തുന്നതിനായി കേരളത്തിലാകമാനം പഠനം നടത്തി വരുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!