മാവൂർ ഗ്രാമ പഞ്ചായത്തിലെ വളയന്നൂർ ഗവ. എൽ.പി സ്കൂളിനുവേണ്ടി അനുവദിച്ച
വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം പി. ടി.എ റഹീം എം. എൽ. എ നിർവ്വഹിച്ചു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 6,20,450 രൂപ ഉപയോഗപ്പെടുത്തിയാണ് വാഹനം വാങ്ങിയത്.

മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം ടി.ടി ഖാദർ, എസ്.എം.സി ചെയർമാൻ ആർ.വി സലീം, വൈസ് ചെയർമാൻ മങ്ങാട്ട് അബ്ദുള്ള, പി.ടി.എ വൈസ് പ്രസിഡണ്ട് സി അബ്ദുൽ ജലീൽ, പി സലാം, എൻ.കെ മനോജ്, നിധീഷ് നങ്ങാലത്ത് , കെ ശ്രീധരൻ, സറ്റാഫ് സെക്രട്ടറി കെ ഷോണിജ സംസാരിച്ചു. പ്രധാന അധ്യാപിക വി ഉഷ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് സി സലാം നന്ദിയും പറഞ്ഞു.