
കോഴിക്കോട് കൊയിലാണ്ടിയിൽ പ്രണയിച്ച് വിവാഹം കഴിച്ചവർക്കെതിരെ ആക്രമണം.പട്ടാപ്പകൽ 8 അംഗ സംഗം കാർ തടഞ്ഞു നിർത്തിയാണ് ആക്രമണം അഴിച്ചു വിട്ടത്. മാരകായുധങ്ങളുമായാണ് ഗുണ്ടാ സംഗം അക്രമത്തിനെത്തിയത്,പ്രണയിച്ച് വിവാഹം കഴിച്ച് തിരിച്ചു വരുന്ന വരനെയും വധുവിനെയും സുഹൃത്തുക്കളെയുമാണ് ആക്രമിച്ചത്.ഇവർ സഞ്ചരിച്ച വാഹനം അടിച്ച് തകർക്കുകയും, ചെയ്തു.കോഴിക്കോട് കൊയിലാണ്ടിയിൽ ഇന്നലെ വൈകീട്ടോടെയാണ് സംഭവം നടന്നത്.ബന്ധുക്കളുടെ കടുത്ത എതിർപ്പിനെ തുടർന്ന് ഇവർ വിവാഹം രജിസ്റ്റർ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.ഇതേത്തുടർന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ ഇവരെ ആക്രമിച്ചത്. ബഹളം കേട്ട് നാട്ടുകാർ ഓടികൂടിയതാണ് ഇവർക്ക് തുണയായത്.പോലീസിൽ പരാതി നൽകിയിട്ടുണ്ട്.സംഭവത്തിൽ വരനും സുഹൃത്തുക്കൾക്കുമാണ് പരിക്കേറ്റത്.ഇവരുടെ ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ ആശുപത്രയിൽ പ്രവേശിപ്പിച്ചു.അടിയന്തര നടപടി ഉണ്ടാകും എന്ന് കോഴിക്കോട് റൂറൽ എസ് പി പറഞ്ഞു.

