Kerala News

സി എം രവീന്ദ്രന് മൂന്നാം തവണയും ഇ ഡിയുടെ നോട്ടീസ്; പത്താം തീയ്യതി ചോദ്യം ചെയ്യലിന് ഹാജരാവണം

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നല്‍കി. പത്താം തീയതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. മൂന്നാം തവണയാണ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രവീന്ദ്രന് ഇഡി നോട്ടീസ് നല്‍കുന്നത്.

ആദ്യ തവണ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ കോവിഡ് ബാധിതനായി രവീന്ദ്രന്‍ ചികിത്സയിലായിരുന്നു. രണ്ടാം തവണ നോട്ടീസ് നല്‍കിയപ്പോള്‍ കോവിഡാനന്തര ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. ഇതോടെയാണ് വീണ്ടും ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്.

രവീന്ദ്രന്റെയും ഭാര്യയുടെയും സ്വത്തുവിവരങ്ങള്‍ തേടി രജിസ്ട്രേഷന്‍ വകുപ്പിനും ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലാ രജിസ്ട്രാര്‍ ജനറല്‍മാരോടാണ് വിവരങ്ങള്‍ തേടിയിരിക്കുന്നത്. നേരത്തെ, ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍ റെയ്ഡ് നടത്തുകയും രവീന്ദ്രന് എന്തെങ്കിലും ഇടപാടുകളുണ്ടോ എന്ന വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. രവീന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് ഊരാളുങ്കല്‍ സൊസൈറ്റിയില്‍ നിന്ന് പ്രൊക്ലൈനര്‍ വാടകയ്ക്കു നല്‍കിയ ഇനത്തില്‍ എല്ലാ മാസവും ലക്ഷങ്ങള്‍ പോകുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിനുമുമ്പ് പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ് ലക്ഷ്യം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!