Entertainment National

കടുവയ്ക്കൊപ്പം നടന്ന് നടി പൂജിത മേനോൻ; ക്യാറ്റ് വാക്ക് വിത്ത് ബി​ഗ് ക്യാറ്റ് വൈറൽ

മുംബൈ:നടി പൂജിതാ മേനോൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കടുവയോടൊപ്പം പൂജിത നടക്കുന്നതാണ് ഈ വീഡിയോയിലുള്ളത്.ക്യാറ്റ് വാക്ക് വിത്ത് ബിഗ് ക്യാറ്റ്’ എന്ന ക്യാപ്ഷനോടെയാണ് പൂജിത വീഡിയോ പങ്കുവെച്ചത്. ‘എന്തൊരു അനുഭവമായിരുന്നു അത്. ശ്വാസമടക്കിപ്പിടിച്ച് ഒരു കടുവയ്‌ക്കൊപ്പം ഇത്ര എളുപ്പത്തിൽ നടക്കാൻ കഴിയുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല, ഹാഷിമിന് നന്ദി. നിങ്ങളുടെ പ്രചോദനമില്ലെങ്കിൽ ഇത് സാധ്യമാകുമായിരുന്നില്ല’-പൂജിത ഇൻസ്റ്റഗ്രാമിൽ കുറിച്ചുപട്ടായയിൽ അവധി ആഘോഷിക്കാൻ എത്തിയപ്പോഴാണ് പൂജിത കടുവയ്‌ക്കൊപ്പം നടന്നത്. ഈ വീഡിയോക്ക് താഴെ രസകരമായ പല കമന്റുകളുമുണ്ട്. . സ്വർണക്കടുവ, ഓംശാന്തി ഓശാന, അരികിൽ ഒരാൾ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് പൂജിത മേനോൻടെലിവിഷൻ അവതാരകയായാണ് പൂജിത കരിയർ തുടങ്ങിയത്. 2013-ൽ പുറത്തിറങ്ങിയ ‘നീ കൊ ഞാൻ ചാ’ എന്ന ചിത്രത്തിലൂടെ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ഇപ്പോൾ മോഡലിങ്ങിലും ടെലിവിഷൻ മേഖലയിലും സജീവമാണ് പൂജിത.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!