ജോജു ജോർജിനെതിരായ ആക്രമണത്തിൽ മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘ അമ്മ’ യ്ക്കതിരെ കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ. ജോജു ജോര്‍ജ് തെരുവില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ‘അമ്മ’ യിലെ ആരും പ്രതികരിച്ചില്ലെന്ന് ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി.‘അമ്മ’യുടെ വൈസ് പ്രസിഡന്റ് കൂടിയാണ് ഗണേഷ് കുമാര്‍. ജനറല്‍ സെക്രട്ടറി ആരെ പേടിച്ചാണ് ഒളിച്ചിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.ജനറൽ സെക്രട്ടറിയുടെ മൗനം പ്രതിഷേധാർഹമെന്നും ഗണേഷ് കുമാർ പറഞ്ഞു
സംഘടനയുടെ മീറ്റിംഗില്‍ പ്രതിഷേധം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടവേള ബാബുവാണ് സംഘടനയുടെ ജനറല്‍ സെക്രട്ടറി.എന്നാൽ ആരോപണം തള്ളി ഇടവേള ബാബു രംഗത്തെത്തി താൻ തുടക്കത്തിൽ തന്നെ വിഷയത്തിൽ ഇടപെട്ടെന്ന് ഇടവേള ബാബു പറഞ്ഞു
തിങ്കളാഴ്ച എറണാകുളത്ത് ഇടപ്പള്ളി മുതല്‍ വൈറ്റില വരെ റോഡ് ഉപരോധിച്ചുള്ള കോണ്‍ഗ്രസിന്റെ സമരത്തില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നടന്‍ ജോജു സമരത്തെ ചോദ്യം ചെയ്തത്.അതേസമയം, ജോജുവിന്റെ വാഹനം തല്ലി പൊളിച്ചത് കോണ്‍ഗ്രസിന്റെ സംസ്‌കാരം ആണെന്ന് സംഘടന എക്‌സിക്യൂട്ടീവ് മെമ്പര്‍ ബാബുരാജ് കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉണ്ടെങ്കില്‍ അതിനെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്കും ഉണ്ട്. ജോജുവിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ബാബുരാജ് പറഞ്ഞിരുന്നു.