Kerala kerala politics

 കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല; കെ. മുരളീധരൻ 

ലോക്സഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എം പി മാർ നല്ല രീതിയിൽ പെർഫോം ചെയ്യുന്നു,അവർ വീണ്ടും മത്സരിക്കട്ടെയെന്ന് കോൺ​ഗ്രസ് എംപി കെ മുരളീധരൻ. മത്സരിക്കാൻ സന്നദ്ധത അറിയിക്കേണ്ട സാഹചര്യമില്ലെന്നും എല്ലാം പാർട്ടി തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സംവരണത്തിന് ശേഷമുള്ള 2029ലെ തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്ക് അവസരം ലഭിക്കും.

കെപിസിസി അധ്യക്ഷനും എംപിയുമായ കെ സുധാകരൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുരളീധരൻ സ്ഥിരീകരിച്ചു. കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ മത്സരിക്കാനില്ലെന്ന നിലപാടിലാണ് കെ സുധാകരൻ. അത് എല്ലാവരും അംഗീകരിച്ചിട്ടുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പാർട്ടി തീരുമാനത്തിനു വഴങ്ങണമെന്നാണ് ഹൈക്കമാന്റ് നിർദേശം. ഹൈക്കമാൻഡ് എന്ത് തീരുമാനിച്ചാലും അംഗീകരിക്കും. താൻ ലോക്സഭയിലേക്ക് വേണമോ നിയമസഭയിലേക്ക് വേണമോ എന്ന് പാർട്ടി തീരുമാനിക്കട്ടെയെന്നും മുരളീധരൻ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!