Local

ആറ്റൂരിൽ ഷോക്കേറ്റ് അമ്മയും 2 മക്കളും മരിച്ചു

നാഗർകോവിൽ ∙ തിരുവട്ടാറിന് സമീപം ആറ്റൂരിൽ ഷോക്കേറ്റ് അമ്മയും 2 മക്കളും മരിച്ചു. ആറ്റൂരിന് സമീപം തോപ്പുവിള സ്വദേശി സാമിന്റെ ഭാര്യ ചിത്ര (47), മക്ക ളായ ആതിര (24), അശ്വിൻ (19) എന്നിവരാണ് മരിച്ചത്. ഗർഭിണിയായ മകൾ ആതിര ഏതാനും ദിവസം മുമ്പാണ് കുടുംബവീട്ടിൽ വന്നത്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെ ഇവരുടെ വീടിന്റെ സമീപത്തുള്ള വീടിന്റെ ഷെഡിന് അരികിൽ മൂവരും നിലത്തു വീണു കിടക്കുന്നതു കണ്ടവരാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ സമീപത്തെ വീടിന്റെ ഷെഡിന്റെ ചുമരിൽ നിന്നും വൈദ്യുതി പ്രവഹിച്ചതാകാം ഷോക്കേൽക്കാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. ഷോക്കേറ്റ മകനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാകാം അമ്മയ്ക്കും സഹോദരിക്കും വൈദ്യുതാഘാതമേറ്റതെന്ന് സംശയിക്കുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!