Kerala

വിതുര കല്ലാറിൽ വിനോദസഞ്ചാരികൾ ഒഴുക്കിൽപ്പെട്ട് മൂന്ന് മരണം

തിരുവനന്തപുരം: വിതുര കല്ലാർ വട്ടകയത്തിൽ വിനോദ സഞ്ചാരികൾ ഒഴുക്കിൽപ്പെട്ട് മൂന്നുപേർ മരിച്ചു. ബീമാപ്പള്ളി സ്വദേശികളായ സഫാൻ, ഫിറോസ്, ജവാദ് എന്നിവരാണ് കയത്തിൽപ്പെട്ട് മരിച്ചത്. ഇവർ മൂന്നുപേരും ബന്ധുക്കളാണ്. മരിച്ച ഫിറോസ് എസ്എപി ക്യാമ്പിലെ പൊലീസുകാരനാണ്.

എട്ട് പേരടങ്ങുന്ന സംഘമാണ് കയത്തിലെത്തിയത്. ആദ്യം ഒഴുക്കിൽപ്പെട്ടത് ഒരു പെൺകുട്ടിയാണ്. ഇവരെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെയാണ് മറ്റുള്ളവരും ഒഴുക്കിൽപ്പെടുകയായിരുന്നു. ഇവരെ നാട്ടുകാരാണ് രക്ഷപെടുത്തിയത്. തിരുവനന്തപുരത്തെ മലയോര മേഖലകളിൽ കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തിരുന്നു.

വിതുരയിൽ നിന്നടക്കം ഫയർഫോഴ്‌സ് സംഘമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. വെള്ളത്തിന്റെ ശക്തമായ ഒഴുക്ക് അപകട സമയത്തുണ്ടായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. അപകട മുന്നറിയിപ്പ് നിരസിച്ചാണ് സഞ്ചാരികൾ കയത്തിലിറങ്ങിയതെന്നും നാട്ടുകാർ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!