Kerala

കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തുന്ന മുക്കം കെ എം സി ടി

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത കടുപ്പിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. രോഗ വ്യാപനം എങ്ങനെയെല്ലാം തടയാം എന്ന പരിശ്രമത്തിൽ പുതു വഴികൾ തേടുമ്പോൾ, അശ്രദ്ധയിൽ രോഗ വ്യാപനത്തിന് സാഹചര്യം ഒരുക്കുകയാണ് കോഴിക്കോട് മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജായ കെ എം സി ടി.

മറ്റു അസുഖങ്ങളുമായി ബന്ധപ്പെട്ട് നിരവധി സ്ഥലങ്ങളിൽ നിന്നായി ഇവിടങ്ങളിൽ ചികിത്സയ്ക്ക് വേണ്ടി എത്തുന്നത് നിരവധി പേരാണ്. എന്നാൽ വേണ്ടത്ര കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശുശ്രൂഷ നടത്താൻ കഴിഞ്ഞിട്ടില്ലായെന്നാണ് പുറത്ത് വരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. ഇതുവരെ ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകർക്കും രോഗികൾക്കുമായി 32 ഓളം ആളുകൾക്ക് ആശുപത്രിയിൽ നിന്നും തന്നെ രോഗം സമ്പർക്കം വഴി ലഭിച്ചതായി കണക്കുകൾ വ്യക്തമാകുന്നു.

മറ്റു സർക്കാർ ആശുപത്രികളിൽ കോവിഡ് പരിശോധനകളും മാനദണ്ഡങ്ങളും കർശനവുമായി തുടരുന്നതിനാൽ എളുപ്പത്തിൽ ചികിത്സ തേടാൻ പലരും ഇങ്ങോട്ടേയ്‌ക്കെത്തും. പണം നൽകി ചികിത്സ ഒരുക്കുന്നതിനാൽ രോഗിക്കൊപ്പം ഒന്നിലധികം ആളുകൾക്ക് അകത്ത് പ്രവേശിക്കുകയും ചെയ്യാം എന്നാൽ മറ്റു ആശുപത്രികളിൽ ഈ സൗകര്യം ലഭ്യമാകില്ല. രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ പുറത്ത് വരുമ്പോഴും കൂട്ടിരിപ്പുകാർ ഉൾപ്പെടുന്ന ആളുകളും കോവിഡ് രോഗികളുടെ പട്ടികയിൽ ഉൾപ്പെടുന്നു. അറിയാതെ പറ്റുന്ന അബന്ധങ്ങളല്ല മറിച്ച് സാമ്പത്തിക നേട്ടത്തിന് വേണ്ടി നടത്തുന്ന വീഴച്ചകളാണ് ഈ ദുരിതത്തിന് കാരണം.

മറ്റു ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തുമ്പോൾ കൂടെയുള്ളവർക്ക് രോഗം ഉണ്ടോയെന്ന് പരിശോധിക്കാൻ കെ എം സി ടി അധികൃതർ തയ്യാറാകുന്നില്ല. ആർക്കും പ്രവേശിക്കാം. അങ്ങനെയാകുമ്പോൾ രോഗ വാഹകർ വളരെ എളുപ്പത്തിൽ സ്ഥാപനത്തിൽ കയറിപറ്റും, കൂട്ടിരുപ്പുകാരിൽ നിന്നും ആരോഗ്യ പ്രവർത്തകരിലേക്കും പെട്ടെന്ന് രോഗം പടർന്നു പിടിക്കുകയാണ്.

കുന്ദമംഗലം, അരീക്കോട് പ്രദേശങ്ങളിൽ നിന്നായി ഹൃദയാഘാതത്തെ തുടർന്ന് മുക്കം കെ എം സി ടിയിലെത്തിയ രണ്ടു രോഗികൾക്കും അവർക്കൊപ്പം ഉണ്ടായിരുന്ന കൂട്ടിരിപ്പുകാർക്കും രോഗം സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകളിൽ വ്യക്തമാണ്. എന്നിട്ടും സുരക്ഷ കടുപ്പിക്കാൻ അധികൃതർ തയ്യാറായില്ല. മാത്രമല്ല ആരോഗ്യപ്രവർത്തകർക്ക് കോവിഡ് മാനദണ്ഡങ്ങൾ മുൻ നിർത്തിയുള്ള സുരക്ഷയും ലഭ്യമാകുന്നില്ലായെന്നത് ഏറെ ഖേദകരാണ്. ആർക്കും എപ്പോൾ വേണമെങ്കിലും രോഗം പകരാം എന്ന അവസ്ഥ മുന്നിലുണ്ട്.

ഇത്തരത്തിലുള്ള വീഴച്ചകൾ ഇതാദ്യമല്ല, നേരത്തെയും സംഭവിച്ചിട്ടുണ്ട്. ഏറെ കരുതൽ വേണ്ട ആരോഗ്യാപ്രവർത്തകർ തന്നെ യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ ഓണാഘോഷം നടത്തിയതിന്റെ പേരിൽ 50 ലേറെ പേർക്കെതിരെ മുക്കം പോലീസിന് കേസെടുക്കേണ്ടി വന്നതും ഇതേ കെ എം സി ടി അധികൃതർക്ക് എതിരെയാണെന്നത് ശ്രദ്ധേയമാണ്.

മലപ്പുറം ജില്ലയിലെ അരീക്കോട്,കുനിഴിൽ, കീഴംപറമ്പ് തുടങ്ങിയ പ്രദേശങ്ങളിൽ ഇതിനോടകം കെ എം സി ടിയിൽ എത്തി ചികിത്സ തേടിയ ചിലരിൽ രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു.ഇത് രോഗവ്യാപനത്തിന് സാധ്യത കൂട്ടി. പിലാശ്ശേരി സ്വദേശിയായ കെ എം സി ടി ക്ലീനിങ് തൊഴിലാളിക്കും നേരത്തെ രോഗം സ്ഥിരീകരിച്ചു. അതിനർത്ഥം മനുഷ്യനേക്കാൾ പണത്തിനു വില കല്പിക്കപ്പെട്ടപ്പോൾ രോഗ വ്യാപനത്തിന് വേഗത കൂടിയെന്നത് തന്നെയാണ്. കെ എം സി ടിയുടെ നിരുത്തരവാദിത്തം ശ്രദ്ധയിൽപെട്ട മുക്കം മുനിസിപ്പാലിറ്റി അധികൃതർ ഇക്കാര്യത്തിൽ ഇടപെടുകയും കത്ത് നൽകുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല നിലവിലെ സാഹചര്യം ആരോഗ്യ അധികൃതരും വ്യക്തമാക്കുകയൂം താക്കീതു നൽകുകയും ചെയ്തിട്ടുണ്ട്

കോവിഡിനെ തുരത്താൻ സർക്കാർ ആശുപത്രികളുടെയും സ്വകാര്യ ആശുപത്രികളുടെയും ഏകോപനങ്ങളിലൂടെ തന്നെയാണ് കേരളത്തെ സംസ്ഥാന സർക്കാർ മുന്നോട്ട് നയിക്കുന്നത്. സ്വകാര്യ ആശുപത്രികൾ ഇതിൽ വഹിക്കുന്ന പങ്കും സന്നദ്ധതയും കുറച്ചു കാണാനും സാധിക്കില്ല. എന്നാൽ ഇത്തരം വീഴ്ചകൾ കണ്ടില്ലെന്നു നടിക്കാൻ കഴില്ല, കാരണം ഇത് ജീവിതം വെച്ചുള്ള കളിയാണ്.മാനേജ്മെന്റുകൾ മനുഷ്യന്റെ ഭീതിയെ ചൂഷണം ചെയ്യുന്നത് നെറികേടാണ്. തിരുത്തും, തിരുത്തപ്പെടുമെന്നും വിശ്വസിക്കാം

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!