Local News

കർഷകരെ ഇടത് സർക്കാർ ദയാവധത്തിന് വിധേയമാക്കുന്നു; എംഎൽ എ ഓഫീസിലേക്ക് മാർച്ചും ധർണയും

സപ്ലൈകോയുടെ നേതൃത്വത്തിൽ നടത്തിവരുന്ന നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കുന്ദമംഗലം നിയോജകമണ്ഡലം എംഎൽഎ പിടിഎ റഹീം ഫേസ്ബുക്ക് പോസ്റ്റിൽ നെൽ കർഷകരെ അപമാനിക്കുന്ന തരത്തിൽ ഇട്ട “നെല്ല് എടുക്കാൻ ആളില്ലാത്തത് കൊണ്ടല്ലേ സപ്ലൈകോ നെല്ല് സംഭരിച്ചത്. അല്ലാതെ ആരും നിർബന്ധിച്ചില്ലല്ലോ ” എന്ന പോസ്റ്റാണ് കർഷകരെയും കർഷക സംഘടനകളെയും ചൊടിപ്പിച്ചത്.
ഇതിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ്സ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം എംഎൽഎ പി ടി എ റഹീമിന്റെ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
സംഭവത്തിൽ കർഷകരോട് എംഎൽഎ മാപ്പ് പറയണം എന്നും സംഭരിച്ച നെല്ലിന്റെ വില ഉടൻ തന്നെ കർഷകർക്ക് നൽകാൻ സർക്കാർ തയ്യാറാകണമെന്നും ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി മെമ്പർ പി.സി ഹബീബ് തമ്പി ആവശ്യപ്പെട്ടു.
കർഷകരെ ദയാവധത്തിന് വിധേയമാക്കുന്ന തരത്തിലുള്ള നടപടികളുമായി പിണറായി സർക്കാർ ഇനിയും മുന്നോട്ടു പോയാൽ കർഷക ജനതയെ ഒന്നാകെ അണിനിരത്തി ശക്തമായ സമരമുഖം തീർക്കാൻ കർഷ കോൺഗ്രസ് സജ്ജമാണ് എന്നും അദ്ദേഹം പ്രസ്താവിച്ചു .
കർഷക കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ വിനോദ് പടനിലം,എടക്കുനി അബ്ദുറഹിമാൻ,
കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്,
കർഷക കോൺഗ്രസ്‌ സ്റ്റേറ്റ് ജനറൽ സിക്രട്ടറിമാർ ഐപ്പ് വടക്കേതടം,
മാത്യു ദേവഗിരി,കോൺഗ്രസ്സ് ബ്ലോക്ക്‌ പ്രസിഡണ്ട്മാരായ ,വളപ്പിൽ റസാക്ക്,
രവികുമാർ പനോളി,
മുൻ ബ്ലോക്ക്‌ പ്രസിഡണ്ട് എം പി കേളുകുട്ടി, വി എസ് രഞ്ജിത്ത്
കർഷക കോൺഗ്രസ്സ് സംസ്ഥാന സിക്രട്ടറി ജോസ് കാരിവേലി, ജില്ല വൈസ് പ്രസിഡണ്ട്മാർ
അഗസ്റ്റിൻ കണ്ണെഴത്ത്, ദേവസ്യ ചൊള്ളമഠം,
പി.ടി സന്തോഷ്‌ കുമാർ, കെ സി ഇസ്മാലൂട്ടി,
ആർ.പി രവീന്ദ്രൻ,സ്റ്റേറ്റ് കമ്മിറ്റി മെമ്പർ
എം വേണുഗോപാലൻ നായർ ജില്ലാ ജനറൽ സിക്രട്ടറി അസ്‌ലം കടമേരി
ജില്ലാ സിക്രട്ടറി കമറുദ്ധീൻ അടിവാരം,കെ രാധാകൃഷ്ണൻ,ഫിലിപ്പ് ജോൺ,നിയോജക മണ്ഡലം പ്രസിഡണ്ട്മാർ സോജൻ ആലക്കൽ, അനന്ദൻ കുനിയിൽ, ഷെരീഫ് വെളിമണ്ണ, സുനിൽ പ്രകാശ് , മനോജ്‌ വാഴേപറമ്പിൽ, സുജിത് കാറ്റോട്, ബാബുരാജ് കുനിയിൽ, ലൈജു അരീപറമ്പിൽ, അഹമ്മദ്ക്കുട്ടി വെളിമണ്ണ,
വിനോദ് ചെങ്ങളം തകിടിയിൽ, ഷിജു ചെമ്പനാനി എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് സി.എം സദാശിവൻ സ്വാഗതവും കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡണ്ട് വി.എം അഹമ്മദ് നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!