മലപ്പുറം വഴിക്കടവിൽ യാത്രക്കാരിയെ ഓട്ടോഡ്രൈവർ ബലാത്സംഗം ചെയ്തു. ഓട്ടോ വഴി തിരിച്ച് വിട്ട് കാട്ടിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. ഓട്ടോ ഡ്രൈവർ തോരപ്പ ജലീഷ് ബാബു എന്ന ബാബു പിടിയിലായി. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം. യുവതി രാത്രി വീട്ടിലേക്ക് പോകാന്‍ ഓട്ടോ വിളിക്കുകയായിരുന്നു. അതിനിടെ ഡ്രൈവര്‍ വഴി മാറ്റി മാമങ്കരയിലെ കാട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് യുവതി പറഞ്ഞു. മലപ്പുറം എസ്പിക്ക് സംഭവുമായി ബന്ധപ്പെട്ട് പരാതി നല്‍കുകയും ചെയ്തു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് പോകാന്‍ ഓട്ടോ വിളിച്ചു;വഴി തിരിച്ചുവിട്ടു യുവതിയെ ഡ്രൈവര്‍ ബലാത്സംഗം ചെയ്തു

