വയനാട് ദുരന്ത പശ്ചാത്തലത്തില്‍ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസഹായവുമായി ക്ഷേത്ര കമ്മിറ്റിയും. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള വെള്ളന്നൂര്‍ കുനിയില്‍ കോട്ടോല്‍ ക്ഷേത്ര കമ്മിറ്റിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പതിനായിരം രൂപ സംഭാവന നല്‍കി മാതൃകയായത്. ക്ഷേത്ര ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാന്‍ പി സന്തോഷില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്ക് പി.ടി.എ റഹീം എംഎല്‍എ ഏറ്റുവാങ്ങി. ബോര്‍ഡ് മെമ്പര്‍ വി.കെ സത്യനാഥന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കല്‍ ഗഫൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി ക്ഷേത്ര കമ്മിറ്റിയും

