Local

അട്ടപ്പാടിയിൽ കാറിന് നേരെ കാട്ടാനയുടെ ആക്രമണം; അഞ്ചംഗകുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാലക്കാട്: അട്ടപ്പാടിയിൽ കാറിന് നേരെ കാട്ടാനയുടെ ആക്രമണം. ആനക്കൽ സ്വദേശി രാംകുമാറും കുടുംബവും തലനാരിഴയ്ക്കാണ് ആക്രമത്തിൽ നിന്ന് രക്ഷപ്പെട്ടത്. പരുപന്തര കരുവടത്ത് മേഖലയിൽ ഇന്നലെ രാത്രിയാണ് സംഭവം.വയോധികയും കുട്ടികളും അടങ്ങുന്ന കാർ മൂന്ന് തവണയാണ് കാട്ടാന കൊമ്പിൽ കോർത്ത് ഉയർത്തിയത്. കാറിന്റെ ബോണറ്റിലും വശത്തും കൊമ്പുകൊണ്ട് കുത്തി തുളകളിട്ടു.പരപ്പന്‍തറയില്‍ നിന്ന് ചീരക്കടവിലേക്ക് പോയ അഞ്ചം​ഗ കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്. വയോധികയും രണ്ട് കുട്ടികളുമടങ്ങുന്ന സംഘം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

വെള്ളിയാഴ്ച രാവിലെ 7.30-നാണ് സംഭവം. കാറിന്റെ ബോണറ്റിൽ കൊമ്പ് കോർത്ത ആന മൂന്ന് തവണ കാർ ഉയർത്താൻ ശ്രമിച്ചു. ഇതിനിടെ കുടുംബം ബഹളം വച്ചതോടെയാണ് ആന പിന്മാറിയത്. സ്ഥലത്ത് കാട്ടാനയുടെ ശല്യം രൂക്ഷമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!