ലക്നൗ: അയോധ്യയില്‍ നാളെ ഭൂമി പൂജ നടക്കാനിരിക്കെ രാമക്ഷേത്രത്തിലെ ഒരു പൂജാരിക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പൂജാരി പ്രദീപ് ദാസിനും 16 സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് രാമജന്മഭൂമിയിലെ സഹ പൂജാരി പ്രേംകുമാര്‍ തിവാരിക്കും കോവിഡ് സ്ഥിരീകരിചിരിക്കുന്നത്.
അയോധ്യയില്‍ നാളെ ഭൂമി പൂജ നടക്കാനിരിക്കെ രാമക്ഷേത്രത്തിലെ പൂജാരിമാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് പ്രദേശം. ശിലാസ്ഥാപന സ്ഥലത്ത് നിത്യപൂജ ചെയ്യുന്ന പൂജാരിമാരിലൊരാളാണ് പ്രേംകുമാര്‍.പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അയോധ്യയിലെത്താനിരിക്കെയാണ് സ്ഥിരീകരണം