പാലക്കാട് : കഞ്ചിക്കോട്ട് മൂന്നു അതിഥി തൊഴിലാളികൾ മരണപ്പെട്ട സംഭവത്തിൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും, മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ആവിശ്യപ്പെട്ട് അതിഥി തൊഴിലാളികൾ നടത്തിയ സമരം അവസാനിപ്പിച്ചു. മൃതദേഹം അധികൃതർക്ക് വിട്ടു നൽകി .
ജാർഖണ്ഡ് സ്വദേശികളായ കനായി വിശ്വകർമ (21), അരവിന്ദ് കുമാർ (23), ഹരിയോം കുനാൽ (29) എന്നിവരാണു മരിച്ചിരുന്നത്. മരിച്ചവരിൽ ഒരാളുടെ മൃതദേഹം വിട്ടു നൽകാതെയായിരുന്നു യാതൊരു മാനദണ്ഡവും പാലിക്കാതെ മറ്റു തൊഴിലാളികളുടെ പ്രതിഷേധം സംഘടിപ്പിച്ചത്.
നേരത്തെ ട്രെയിൻ തട്ടി മരിച്ചുവെന്നായിരുന്നു ആദ്യ നിഗമനം. പക്ഷെ മരിച്ചവരുടെ ദേഹത്ത് ട്രെയിൻ തട്ടിയ യാതൊരു പരിക്കുകൾ തന്നെ ഉണ്ടായിരുന്നില്ല.