ന്യൂ ഡൽഹി: കോവിഡ് വ്യാപനം രാജ്യത്ത് ശക്തമായി തുടരുന്നു. കഴിഞ്ഞ ദിവസം മാത്രം 52,050 ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. . ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 18,55,746 ആയി. കഴിഞ്ഞ കുറെ ദിവസങ്ങളായി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം അര ലക്ഷം കടക്കുന്നത് ഏറെ ആശങ്ക ചെലുത്തുന്നുണ്ട്.
ഇന്നലെ മാത്രം കോവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടിരിക്കുന്നത് 803 പേർക്കാണ്ഇ. തോടെ രാജ്യത്ത് വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 38,938 ആയി.