എം വിന്‍സെന്റ് എംഎല്‍എയ്ക്ക് മറുപടി നല്‍കി പിണറായി വിജയന്‍. ഇടിമുറിയിലൂടെ വളര്‍ന്നുവന്ന പ്രസ്ഥാനം അല്ല എസ്എഫ്‌ഐ എന്ന് മുഖ്യമന്ത്രി . എസ്എഫ്‌ഐയുടെ വളര്‍ച്ച പടിപടിയായിട്ടാണ് ഉണ്ടായത് എന്നും ഒരു ദിവസം പെട്ടെന്ന് ഉണ്ടായതല്ല എന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റായ കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കില്‍ തെറ്റെന്ന് തന്നെ പറയും എന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
പുറത്തുനിന്നുള്ളവര്‍ പ്രവേശിച്ചതാണ് കാര്യവട്ടം ക്യാമ്പസിലെ തര്‍ക്കത്തില്‍ കലാശിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി . കെഎസ്യു പ്രവര്‍ത്തകനൊപ്പം ആണ് പുറത്തുനിന്നുള്ള ആള്‍ ക്യാമ്പസില്‍ എത്തിയത്. 15 ഓളം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.കേസില്‍ അന്വേഷണം നടക്കുന്നു.ചാണ്ടി ഉമ്മന്‍, എം വിന്‍സെന്റ് എന്നീ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പൊലീസിന് നേരെ പ്രതിഷേധമുയര്‍ത്തി. കെ എസ് യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് പൊലീസിനെ നേരെ കല്ലേറ് ഉണ്ടായി.ചാണ്ടി ഉമ്മന്‍ എം വിന്‍സന്റ് കെ എസ് യു പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ ഇതില്‍ കേസെടുത്തിട്ടുണ്ട്. പൊലീസ് കൃത്യമായ ഇടപെടല്‍ നടത്തിയെന്നും
ഒരു തരത്തിലുള്ള രാഷ്ട്രീയ വിവേചനവും ഇല്ലാതെയാണ് പൊലീസ് നടപടിയെടുത്തത് എന്നും മുഖ്യമന്ത്രി പറഞ്ഞു .