എസ്എഫ്‌ഐയെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമര്‍ശിച്ച് എം വിന്‍സെന്റ് എംഎല്‍എ. കാര്യവട്ടം ക്യാമ്പസില്‍ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ എം വിന്‍സെന്റ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. മുഖ്യമന്ത്രി നല്‍കുന്ന രാഷ്ട്രീയ സംരക്ഷണമാണ് എസ്എഫ്‌ഐ അക്രമത്തിന് ബലമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയില്‍ അല്ല ഇടിമുറിയുടെ പിന്‍ബലത്തിലാണ് എസ് എഫ് ഐ പ്രവര്‍ത്തനമെന്ന് എം വിന്‍സെന്റ് വിമര്‍ശിച്ചു. എസ്എഫ്‌ഐ അതിക്രമത്തെ തുടര്‍ന്നു വിദ്യാര്‍ത്ഥികള്‍ ക്യാമ്പസ് ഉപേക്ഷിച്ചു പോകുന്നു. എസ്എഫ്‌ഐ കേരളത്തിന് ബാധ്യതയായി മാറിയെന്നും എം വിന്‍സെന്റ് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് പോകുന്നത് എസ്എഫ്‌ഐയുടെ ഭീകരത കാരണമാണെന്ന് വിന്‍സെന്റ്.
സാന്‍ജോസിനെ 121-ാം നമ്പര്‍ ഇടിമുറിയില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചു. ആരും ഉപദ്രവിച്ചില്ല എന്ന് സഞ്ചോസിനെ കൊണ്ട് എഴുതി വാങ്ങിച്ചു. എല്ലാ ക്യാമ്പസുകളിലും ഇടിമുറിയുണ്ടെന്ന് എം വിന്‍സെന്റ് നിയമസഭയില്‍ പറഞ്ഞു. എസ് എഫ് ഐ ഉയര്‍ന്നുവരുന്നതില്‍ അസൂയ എന്നാണ് മുഖ്യമന്ത്രി പറയുന്നത്.