Local

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി: കുന്ദമംഗലം മണ്ഡലത്തില്‍ 16 റോഡുകള്‍ക്ക് പുതുക്കിയ ഭരണാനുമതി

കുന്ദമംഗലം : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 16 റോഡുകള്‍ക്ക് 3.75 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കൊട്ടാരത്തില്‍ മാമ്പറ്റമ്മല്‍ റോഡ് -16 ലക്ഷം, പൂതംകുഴി കുഴിമ്പാട്ടില്‍ ചോലക്കമീത്തല്‍ റോഡ് -25 ലക്ഷം, ചൂലാംവയല്‍ അക്കനാടൻകുഴി റോഡ് -30 ലക്ഷം.

ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ത്രിവേണി എളാംകുന്നുമ്മല്‍ റോഡ് -15 ലക്ഷം, കൊന്നരയില്‍താഴം പാറക്കണ്ടി റോഡ് – 25 ലക്ഷം, കല്ലില്‍പുറം നാരകശ്ശേരി റോഡ് – 12 ലക്ഷം, നായര്‍കുഴി നറുക്കുംപൊയില്‍ തേവര്‍വട്ടം റോഡ് -17.3 ലക്ഷം.

മാവൂര്‍ ഗ്രാമപഞ്ചായത്തിലെ കുതിരാടം ചിറക്കല്‍താഴം റോഡ് – 21.8 ലക്ഷം, ചിറക്കല്‍ വീട്ടിക്കാട്ട് ഹൈസ്കൂള്‍ റോഡ് -40 ലക്ഷം, കരിങ്ങഞ്ചേരി കമ്പളത്ത്മീത്തല്‍ റോഡ് -12.1 ലക്ഷം, തൊണ്ടിയേരി കളരിക്കല്‍താഴം റോഡ് -88 ലക്ഷം, മാട്ടാനത്ത്താഴം വി.സി.ബി റോഡ് -18 ലക്ഷം.

പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ കല്ലടമീത്തല്‍ പുതുക്കിപൊയില്‍ റോഡ് -11.5 ലക്ഷം, ആലിന്‍ചുവട് പുളിയിരുക്കുംകണ്ടി റോഡ് -16.95 ലക്ഷം, പള്ളിത്താഴം ചാലിയാര്‍ റോഡ് -12.75 ലക്ഷം, പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ എടോളിപറമ്പ് തച്ചുപുരക്കല്‍ മേച്ചേരി റോഡ് -14 ലക്ഷം എന്നിവക്കാണ് അധിക തുകയുടെ ഭരണാനുമതി ലഭ്യമാക്കിയതെന്നും എം.എല്‍.എ പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!