News

കെണിയൊരുക്കി കുന്നമംഗലം പുതിയ ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തെ റോഡിലെ അപകട കുഴി

കുന്ദമംഗലം അങ്ങാടിയില്‍ നാഷണല്‍ ഹൈവെയില്‍ ഉളള കുഴി യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു. പുതിയ ബസ് സ്റ്റാന്റിന് മുമ്പിലുള്ള ഇ കുഴിയില്‍ വീണ് നിരവധി പേര്‍ക്കാണ് പരിക്കുപറ്റുന്നത്. റോഡിന്റെ നടുവിലായുള്ള കുഴി പലപ്പോഴും ഇരുചക്ര വാഹനങ്ങള്‍ക്കാണ് ഭീഷണിയാവുന്നത്. മുന്‍പില്‍ വലിയ വാഹനങ്ങള്‍ പോവുകയാണെങ്കില്‍ പുറകില്‍ വരുന്ന ഇരു ചക്രവാഹനങ്ങള്‍ പലപ്പോഴും ഈ കുഴി കാണില്ല. കൂടാതെ മഴ പെയ്ത് വെള്ളം നിറയുകയും ചെയ്തിട്ടുണ്ട്.

ദിവസവും നിരവധി വാഹനങ്ങള്‍ പോകുന്ന ഇവിടെ വലിയ ഒരു അപകട സാധ്യത തന്നെയുണ്ട്. കുന്ദമംഗലത്ത് റോഡിന്റെ പല ഭാഗങ്ങളിലും ഇത്തരത്തില്‍ കുഴികളുണ്ട്. നേരത്തെ പലയിടങ്ങളിലും ജപ്പാന്‍ പൈപ്പ് പൊട്ടി ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരുന്നു. ഇത് പലതും പാച്ച് വര്‍ക്ക് ചെയ്‌തെങ്കിലും മഴയില്‍ വീണ്ടും രൂപപ്പെടുന്നുണ്ട്.

പെട്ടെന്ന് തന്നെ ഈ കുഴി അടച്ചില്ലെങ്കില്‍ ഒരു വലിയ അപകടം ഉണ്ടാകാനുള്ള സാധ്യതയുണ്ട് എന്നാണ് നാട്ടുകാര്‍ പറയുന്നത്. അതുകൊണ്ട് സ്ഥലത്ത് സൂചന ബോര്‍ഡ് വെക്കുകയും എത്രയും പെട്ടെന്ന് നടപടിയെടുക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!