National

ദേശീയപാത നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കും; മുഖ്യമന്ത്രിക്ക് നിതിന്‍ ഗഡ്കരിയുടെ ഉറപ്പ്

ന്യൂഡല്‍ഹി: ദേശീയപാത നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പു നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് നിതിന്‍ ഗഡ്കരി ഇക്കാര്യം അറിയിച്ചത്. കൂരിയാട് റോഡ് തകര്‍ന്നതില്‍ നടപടികള്‍ തുടരുകയാണെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.

ദേശീയപാത ഭൂമി ഏറ്റെടുക്കുന്നതിനായി ഭീമമായ തുക ചെലവഴിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. കടമെടുപ്പ് പരിധിയില്‍ ഇളവിനായി ഗഡ്കരി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. റോഡ് തര്‍ന്ന സംഭവത്തില്‍ സ്വീകരിച്ച നടപടികള്‍ ഗഡ്കരിയുടെ സാന്നിധ്യത്തില്‍ വിശദീകരിച്ചു.

പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസും ഡല്‍ഹിയിലെ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. സംസ്ഥാനത്തിന്റെ ആവശ്യമടങ്ങുന്ന മെമ്മോറാണ്ടം യോഗത്തില്‍ കേന്ദ്ര ഗതാഗത മന്ത്രിക്ക് നല്‍കി.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!