തൃശ്ശൂര്‍: തൃശ്ശൂരിലെ ജനങ്ങളെ പ്രജാ ദൈവങ്ങളെന്ന് വിളിച്ച് ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. തൃശ്ശൂരിലെ യഥാര്‍ത്ഥ മതേതര പ്രജാദൈവങ്ങളെ സുരേഷ് ഗോപി വണങ്ങി. അവര്‍ മൂലം മാത്രമാണ് ഇത് സാധ്യമായതെന്നും അദ്ദേഹം വ്യക്തമാക്കി. വന്‍ ഭൂരിപക്ഷമാണ് സുരേഷ് ഗോപിയ്ക്ക് തൃശ്ശൂരില്‍ നിന്ന് ലഭിച്ചത്.
ഞാന്‍ തൃശൂരിലെ യഥാര്‍ത്ഥ മതേതര ദൈവങ്ങളെ വണങ്ങുകയാണ്. മറ്റ് ജില്ലകളിലെ ജനങ്ങള്‍ എനിക്കുവേണ്ടി തൃശൂരില്‍ ഇറങ്ങി പ്രവര്‍ത്തിച്ചു. നരേന്ദ്രമോദി രാഷ്ട്രീയ ദൈവം. കേരളത്തിന്റെ എംപിയായി പ്രവര്‍ത്തിക്കുമെന്നും കേരളത്തിന്റെ വികസനമാണ് ലക്ഷ്യമാക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. മധുരം വിളമ്പിയാണ് സുരേഷ് ഗോപിയുടെ കുടംബം വിജയം ആഘോഷിച്ചത്.

