കാല്‍ലക്ഷത്തിന്റെ ലീഡുമായി തൃശൂരില്‍ സുരേഷ് ഗോപിയുടെ പടയോട്ടം. തൃശൂരില്‍ സുരേഷ് ഗോപി 30,284 സീറ്റുകള്‍ക്ക് ലീഡ് ചെയ്യുന്നു. എല്‍.ഡി.എഫിന്റെ വി.എസ്. സുനില്‍കുമാറാണ് രണ്ടാംസ്ഥാനത്ത്. യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍ മൂന്നാംസ്ഥാനത്താണ്. ആലത്തൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ രാധാകൃഷ്ണന്‍ മാത്രമാണ് 7629 വോട്ടുമായി മുന്നിലുള്ളത്.
എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് 1,12,365 കടന്നു. ആലപ്പുഴയില്‍ കെസി വേണുഗോപാല്‍ മുന്നിട്ട് നില്‍ക്കുന്നു. കണ്ണൂരില്‍ കെ സുധാകരന്‍ മുന്നിലാണ്. ഇടുക്കിയില്‍ ആദ്യസൂചനകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് വളരെ മുന്നിലാണ്. എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍ മുന്നിലാണ്. കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന്‍ മുന്നിട്ട് നില്‍ക്കുകയാണ്. വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ മുന്നിട്ട് നില്‍ക്കുന്നു. മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ് മുന്നിലാണ്.
കാസര്‍ഗോഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുന്നിലാണ്. കോഴിക്കോട്ട് എം കെ രാഘവന്‍ മുന്നിലാണ്. പത്തനംതിട്ടയില്‍ ആന്റോ ആന്റണി മുന്നിലാണ്. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് മുന്നിട്ട് നില്‍ക്കുന്നു. ചാലക്കുടിയില്‍ ബെന്നി ബെഹ്നാന്‍ മുന്നിട്ട് നില്‍ക്കുന്നു. കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ മുന്നിലാണ്. പാലക്കാട് വികെ ശ്രീകണ്ഠന്‍ മുന്നിലാണ്. ആലത്തൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്‍ മുന്നിലാണ്. പൊന്നാനിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുസമദ് സമദാനി മുന്നിലാണ്.