തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കേരളം ഉറ്റ് നോക്കുന്നത് താമര വിരിയുമോ എന്നാണ്. ബിജെപിക്ക് തുടക്കത്തില്‍ തന്നെ തിരുവനന്തപുരത്തും തൃശൂരും ലീഡ് കൂടുതലാണ്. തിരുവനന്തപുരത്ത് എന്‍.ഡി.എ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ വന്‍ ലീഡുയര്‍ത്തി മുന്നിലാണ്. അഞ്ചാമത്തെ റൗണ്ട് വോട്ടെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ രാജീവ് ചന്ദ്രശേഖര്‍ 5000ത്തിലധികം വോട്ടുകള്‍ക്കാണ് മുന്നിലുള്ളത്. വോട്ടെണ്ണി തുടങ്ങിയതിന് ശേഷം ഒരു സമയത്ത് പോലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന് ഒരു ഘട്ടത്തില്‍ പോലും ലീഡ് പിടിച്ചെടുക്കാന്‍ സാധിച്ചിട്ടില്ല. 10 റൗണ്ട് വരെ രാജീവ് ലീഡ് നില ഉയര്‍ത്തിയാലും 11-ാമത്തെ റൗണ്ട് മുതലാണ് തിരുവനന്തപുരം ആര്‍ക്കൊപ്പം എന്നതില്‍ അന്തിമവിധി വരിക.