വെസ്റ്റ് മണാശ്ശേരിയിലെ അനധികൃത ഫ്‌ളാറ്റ് നിര്‍മാണത്തിനെതിരെ നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പരാതിയുടെ അടിസ്ഥാനത്തില്‍ മുനിസിപ്പാലിറ്റി സെക്രട്ടറിയോടും കലക്ടറോടും മുപ്പത് ദിവസത്തിനുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടു.
സകല നിയമങ്ങളും കാറ്റില്‍ പറത്തിയുള്ള് കെട്ടിട നിര്‍മാണത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം കഴിഞ്ഞ ദിവസം കുന്ദമംഗലം ന്യൂസ് വാര്‍ത്തയാക്കിയിരുന്നു. നേരത്തെ ഫ്‌ളാറ്റ് നിര്‍മാണത്തില്‍ മുനിസിപ്പാലിറ്റിക്കും മറ്റും പരാതി നല്‍കിയിട്ടും നടപടി ഉണ്ടാവാത്തതിനെത്തുടര്‍ന്നാണ് നാട്ടുകാര്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്. തൊട്ടടുത്ത വീടുകളിലെക്ക് പ്രയാ സം സൃ ഷ്ടിക്കാതെയും കൃത്യമായ അകലം പാലിക്കാതെയാണ് ഫ്‌ളാറ്റ് നിര്‍മാണം നടത്തിയത് എന്ന് കെട്ടിടത്തിന് തൊട്ട് അടുത്ത് വീട്ടള്ള കുന്ദമംഗലത്തെ വ്യാപാരി വ്യവസായിയുടെ കീഴിലുള്ളആമ്പുലന്‍സ് ഡ്രൈവര്‍ ദിനു പറയുന്നു.
തുടക്കത്തില്‍ ഗോഡൗണാണ് എന്ന് പറഞ്ഞായിരുന്നു് പണി ആരംഭിച്ചിരുന്നത്.
ഫ്ളാറ്റിന്റെ സെപ്റ്റിക് ടാങ്കുകളെല്ലാം നിര്‍മിച്ചത് വീടുകളുടെ കിണറിനടുത്താണ്. ഇത് വീട്ടുകാർക്കും പരിസര പ്രദേശത്തുകാർക്കും ഏറെ പ്രയാസമുണ്ടാക്കും. കൂടാതെ ഫ്ളാറ്റില്‍ ആളുകള്‍ താമസമാക്കിയാല്‍ വേസ്റ്റ് തള്ളാനുള്ള ഏക മാര്‍ഗം ഇരുവഴഞ്ഞി പുഴയില്‍ ചെന്ന് ചേരുന്ന തൊട്ടടുത്തുള്ള തോടിലേക്കാണ്. 1000 ത്തോളം ലിറ്റര്‍ മലിനജലം ഇത്തരത്തില്‍ വയലില്‍കൂടി അടുത്തുള്ള തോട്ടിലേക്ക് ഒഴുക്കേണ്ടിവരും. വയലിലെ കൃഷിക്കും ഫ്ളാറ്റ് ഭീഷണിയാണ്. നെല്ല്, വാഴ, പച്ചക്കറികള്‍, തെങ്ങ് എന്നിവയെല്ലാം ഇവിടെ കൃഷിചെയ്യുന്നുമുണ്ട്.
നേരത്തെ നാട്ടുകാരുടെ പരാതിയില്‍ നഗരസഭ എഞ്ചിനീയര്‍മാര്‍ പരിശോധന നടത്തിയിരുന്നു. പരിശോധന നടത്തിയ എഞ്ചിനീയര്‍മാര്‍ കുഴികള്‍ പൂര്‍വ്വ സ്ഥിതിയിലാക്കുകയും നിയമാനുസൃതമായി മാത്രമേ കുഴികള്‍ എടുക്കുകയുള്ളു എന്ന് രേഖാമൂലം അറിയിക്കുകയും ചെയ്തു. കൂടാതെ മുനിസിപ്പല്‍ സെക്രട്ടറി നടത്തിയ പരിശോധനയില്‍ വയല്‍ മലിനീകരണവുമായി ബന്ധപ്പെട്ട് നിയമ ലംഘനം ബോധ്യമായതിനാല്‍ കെട്ടിട ഉടമക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇത്തരം സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ തന്നെ നിയമങ്ങള്‍ പാലിച്ചുകൊണ്ടാവണം എന്നും നോട്ടീസില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് കെട്ടിടം ഉടമയില്‍ നിന്ന് ഫൈന്‍ ഒടുക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകുകയും ചെയ്തിതിരുന്നു. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ പുല്ലുവില കല്‍പ്പിക്കാതെ നിർബാധം കെട്ടിടം പണി തുടരുകയാണ്. കെട്ടിടം പണിയുടെ 90 ശതമാനം പണിയും പൂര്‍ത്തിയായപ്പോള്‍ വീണ്ടും കുഴികള്‍ ഉൾഭാഗത്ത് നിർമ്മാണം ആരംഭിച്ചിട്ടുണ്ട് സാധാരണക്കാരായ ഇത്തരം ആളുകൾക്ക് നേരെ ഉയരുന്ന ഇത്തരം അതിക്രമങ്ങൾക്കെതിരെ പൊതു സമൂഹം ഉണരണം എന്നാൽ മാത്രമെ വൻ സ്രാവുകളെ തടയാനാവൂ. വരും ദിവസങ്ങളിൽ ‘ പ്രതിഷേധം ശക്തമാവും.