International News

ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണം പ്രതിഷേധക്കാർക്ക് ട്രംപിന്റെ മകളുടെ പിന്തുണ

വാഷിംഗ്ടണ്‍: കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസ് കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയതില്‍ ആയിരക്കണക്കിന് ആളുകൾ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ പിന്തുണയുമായി അമേരിക്കൻ പ്രസിഡണ്ട് ഡോണൽ ട്രംപിന്റെ മകൾ ടിഫാനി ട്രംപ്. വാഷിംഗ്ടണ്‍ ഡി.സിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ഉണ്ടായ പോലീസ് അക്രമത്തെ തുടർന്നായിരുന്നു നിയമ ബിരുദധാരിയായ ടിഫാനി തന്റെ ഇൻസ്റ്റഗ്രാമിലൂടെ പ്രതിഷേധം അറിയിച്ച് സമരക്കാർക്ക് പിന്തുണ നൽകിയത്.

ഒറ്റയ്ക്കു നമ്മൾക്ക് കുറച്ചു മാത്രമേ നേടിയെടുക്കാൻ സാധിക്കു. ഒന്നിച്ചാണെങ്കിൽ ഒരുപാട് കാര്യങ്ങൾ നേടാം എന്നായിരുന്നു പോസ്റ്റിലെ വാചകം ഒപ്പം #blackoutTuesday #justiceforgeorgefloyd ഹാഷ് ടാഗും കൂടെ ചേർത്തു നിലവിൽ അമേരിക്കയിൽ പ്രതിഷേധം അടിച്ചമര്‍ത്താന്‍ പല നഗരങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും മിലിട്ടറി പൊലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനോടകം ആയിരത്തിലധികം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മകളിൽ നിന്നും ഉയർന്ന പ്രതിഷേധം വലിയ രീതിയിൽ ആളുകൾ ഏറ്റെടുത്തു കഴിഞ്ഞു ട്രംപിനെ ഇത് വലിയ രീതിയിൽ ഭീഷണിയാവും

View this post on Instagram

”Alone we can achieve so little; together we can achieve so much.”- Helen Keller #blackoutTuesday #justiceforgeorgefloyd

A post shared by Tiffany Ariana Trump (@tiffanytrump) on Jun 2, 2020 at 8:52am PDT

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!