ചെന്നൈ ∙ പ്രശസ്ത മൃദംഗ വിദ്വാൻ കാരൈക്കുടി മണി (77) ചെന്നൈയിൽ അന്തരിച്ചു. 50 വർഷത്തോളമായി കർണാടക സംഗീത മേഖലയിൽ സ്ഥിരസാന്നിധ്യമായിരുന്നു.
മൃദംഗ വാദനത്തിന്റെ അനന്തസാധ്യതകളിലൂടെ ലോക പ്രശസ്‌തിയിലേക്ക് ഉയര്‍ത്തിയ ഋഷിതുല്യനായ കലാകാരനാണ് കാരൈക്കുടി ആര്‍ മണി. മൃദംഗ വായനയില്‍ . കാരൈക്കുടി മണി ബാണി ( ശൈലി ) എന്നറിയപ്പെടുന്ന സ്വന്തമായ ശൈലി രൂപപ്പെടുത്തിയെടുത്തു.
ലോകത്തിലാകമാനം ആയിരത്തിക്കണക്കിന് ശിഷ്യഗണങ്ങളുടെ ഗുരുവാണ് മണി. ലയമണി ലയം എന്ന പേരില്‍ ലോകം മുഴുവന്‍ പ്രചാരത്തിലുള്ള ഒരു സംഗീത മാഗസിന്റെ ചീഫ് എഡിറ്ററാണ്. അവിവാഹിതനാണ്.