കൂടത്തായി കൊലപാതക കേസിൽ കൂറുമാറി സാക്ഷി. കേസിലെ 155 -ാംസാക്ഷി മുൻ സിപിഐഎം കട്ടാങ്ങൽ ലോക്കൽ സെക്രട്ടറിയും നിലവിൽ ലോക്കൽ കമ്മിറ്റി അംഗവുമായ പ്രവീൺ കുമാർ ആണ് വിചാരണവേളയിൽ കൂറുമാറിയത്. കൂറുമാറിയ പ്രവീൺ ജോളിക്കും നാലാം പ്രതി മനോജ് കുമാറിനും അനുകൂലമായി മൊഴി തിരുത്തുകയും ചെയ്തു.
ജോലിക്ക് വ്യാജ രേഖ മിർമിച്ചു ണ് നൽകി എന്നായിരുന്നു നാലാം പ്രതിയായ മനോജ് കുമാറിനെതിരായ കുറ്റം. മനോജ് കുമാറിനെ തനിക്ക് അറിയാമായിരുന്നു എന്നും കഴിഞ്ഞ പതിനഞ്ച് വർഷമായി സൗഹൃദത്തിൽ ആയിരുന്നുവെന്നും എന്നുമുള്ള മൊഴിയാണ് പ്രവീൺ കുമാർ തിരുത്തിയത്. ആദ്യമായിട്ടാണ് കേസിൽ ഒരാൾ കൂറുമാറുന്നത്.
ആദ്യ ഘട്ടത്തിൽ നൽകിയ മൊഴി തിരുത്തിയ പ്രവീൺ കുമാർ താൻ ഇത്തരത്തിൽ ഒരു മൊഴി നൽകിയിട്ടില്ലെന്നും മനോജ് കുറിനെ അറിയില്ലെന്നുമാണ് അറിയിച്ചത്. ഇന്ന് വിചാരണ വേളയിൽ ജോളിയുടെ സഹോദരനടക്കം 46 പേരെയാണ് അന്വേഷണ സംഘം വിചാരണ നടത്തിയത്.

