മൂന്ന് കോളേജ് അധ്യാപകരും മൂന്ന് കോളേജ് അധ്യാപകരും ഹയർസെക്കന്ററി അധ്യാപകരും ഉൾപ്പെട്ട 15 അംഗ വിദഗ്ധ സമിതി തയ്യാറാക്കിയ ഉത്തര സൂചിക പ്രകാരം കെമിസ്ട്രി മൂല്യനിർണ്ണയം ഇന്ന് മുതൽ. ആദ്യം മൂല്യനിർണയത്തിന് ഉപയോഗിച്ച ചോദ്യകർത്താവിന്റെ ഉത്തര സൂചികയും സ്കീം ഫൈനലൈസേഷന്റെ ഭാഗമായി അധ്യാപകർ തയ്യാറാക്കിയ ഉത്തര സൂചികയും വിദഗ്ധ സമിതി വിലയിരുത്തിയതിന് ശേഷമാണ് പുതിയ ഉത്തര സൂചിക തയ്യാറാക്കിയത്.സർക്കാർ സർക്കുലർ പ്രകാരം എല്ലാ അധ്യാപകരും മൂല്യ നിർണയത്തിൽ പങ്കെടുക്കണം.
കൂടുതൽ ഉത്തരങ്ങൾ പുതിയസ്‌കീമിൽ ഉൾപ്പെടുത്തിയത് കൊണ്ട് മൂല്യനിർണയം നടന്ന 28000 ഉത്തരക്കടലാസുകൾ പുതിയ ഉത്തര സൂചികയുടെ അടിസ്ഥാനത്തിൽ വീണ്ടും പരിശോധിക്കും.
അധ്യാപകരും വിദഗ്ദരും ചേർന്നാണ് ഫൈനലൈസേഷൻ സ്‌കീം തയ്യാറാക്കുക. എന്നാൽ ചോദ്യകർത്താവ് ഉത്തര സൂചിക തയ്യാറാക്കി നൽകിയതാണ് വിവാദമാകാൻ കാരണമായത്. ഉത്തരസൂചികയിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് മൂന്ന് ദിവസത്തോളം അധ്യാപകർ കെമിസ്ട്രി മൂല്യനിർണ്ണയം ബഹിഷ്കരിച്ചിരുന്നു.
ഉത്തര സൂചിക മാറ്റാൻ ആദ്യം സർക്കാർ തയ്യാറായിയിരുന്നില്ലെങ്കിലും അധ്യാപകരുടെ കഴമ്പുണ്ടെന്ന് കണ്ടതോടെയാണ് ഉത്തര സൂചിക പുനഃപരിശോധിക്കാൻ വിദ്യഭ്യാസ വകുപ്പ് തയ്യാറായത്
വിദ്യാർത്ഥികൾക്ക് അർഹതപ്പെട്ട അര മാർക്ക് പോലും നഷ്ടമാകില്ലെന്ന് വിഷയത്തിൽ വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ പ്രതികരിച്ചിരുന്നു.