Kerala Local News

വാടകയ്‌ക്കെടുത്ത ഒറ്റ മുറിയുടെ മുറ്റത്ത് ചെരുപ്പ് കച്ചവടം വാങ്ങാൻ ആരുമില്ലാതെ ദുരിതം പേറി ദമ്പതികൾ

കുന്ദമംഗലം : കോവിഡ് കാലത്ത് എന്ത് ചെയ്യണമെന്നറിയാതെ പൊറുതി മുട്ടി വീടിനു മുൻവശത്ത് ചെരുപ്പ് കച്ചവടം നടത്തുകയാണ് പിലാശ്ശേരി സ്വദേശികളായ നസീർ- നസീറ ദമ്പതികൾ. ആരും വന്നു വാങ്ങുമെന്ന് യാതൊരു ഉറപ്പും ഇവർക്കില്ലെങ്കിലും വഴി തെറ്റിയെങ്കിലും ഒരു കച്ചവടം നടന്നു കിട്ടിയാൽ അത് ലഭിക്കുമല്ലോ എന്ന ചിന്തയിലാണിവർ . പൊയ്യയിൽ വാടകയ്‌ക്കെടുത്ത ഒറ്റ മുറിയിൽ ദുരിത ജീവിതം ചേർത്ത് വെച്ച ഇവരുടെ കഥ ആരെയും വേദനിപ്പിക്കുന്നതാണ്.

കഴിഞ്ഞ 32 വർഷകാലമായി കോഴിക്കോട് പാളയം, മിഠായി തെരുവ് എന്നിവടങ്ങളിൽ തെരുവിൽ ചെരുപ്പ് കച്ചവടം ചെയ്ത് ഉപജീവനം നടത്തി വരികയായിരുന്നു ഇവരുടെ ഭർത്താവ് നസീർ. എന്നാൽ ഈ വർഷത്തെ റംസാനും വിഷുവും മുന്നിൽ കണ്ട് കയ്യിൽ ഉണ്ടായിരുന്ന തുച്ഛമായ തുക മുഴുവനായും സുഹൃത്തക്കളോട് കടം വാങ്ങിയും ചെരുപ്പുകൾ വാങ്ങി കൂട്ടി. പക്ഷെ കോവിഡ് ഇവരുടെ മുഴുവൻ പ്രതീക്ഷകളെയും തെറ്റിച്ച് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കി. നിലവിൽ അന്നന്ന് ജീവിക്കാനുള്ള കാര്യങ്ങൾക്കു ഏറെ ബുദ്ധിമുട്ടുകയാണ് കുടുംബം. ഇവർക്ക് രണ്ടു പേർക്കും പാരമ്പര്യം മായി സ്വത്തൊന്നും കിട്ടാനില്ലാത്തതിനാൽ കുറച്ചു പണം സ്വരൂപിച്ചു നേരത്തെ ചെറിയ തുകയ്ക്ക് 3സെന്റ് സ്ഥലം വാങ്ങിച്ചതാണ് ആകെ ഉള്ള സമ്പാദ്യം . കക്കോടി മക്കട സ്വദേശികളായ ഇവർ പൊയ്യയിൽ എത്തിയിട്ട് വർഷങ്ങളായി.

ഇവരുടെ മക്കളുടെ പഠനം യതീംഖാന ഏറ്റെടുത്ത് നടത്തുകയാണ്. വീട്ടുവാടക, ഭക്ഷണം , മറ്റു ചിലവുകൾ എല്ലാം കൂട്ടി നോക്കുമ്പോൾ നിലവിൽ ഈ കുടുംബം വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കിട്ടുന്നതാവട്ടെ എന്ന് കണക്കു കൂട്ടി ആരും വന്നെത്താത്ത മുറ്റത്ത് ഇവർ ചെരുപ്പുകൾ നിരത്തി കച്ചവടം നടത്തുകയാണ്. എന്നാൽ ഈ വാർത്ത നാട്ടുക്കാരിലൂടെ അറിഞ്ഞ മനുഷ്യാവകാശ പ്രവർത്തകനായ നൗഷാദ് തെക്കയിൽ ഇക്കാര്യത്തിൽ നിലവിൽ ഇടപെട്ട് ഭക്ഷണ ആവിശ്യമായ പദാർത്ഥങ്ങൾ എത്തിച്ചു നൽകി. ഇത് ഈ കുടുംബത്തിന് അല്പം ആശ്വാസമാകുമെങ്കിലും ദുരിതം മരുന്നില്ല. ആളൊഴിഞ്ഞ തെരുവിൽ കച്ചവടം തുടരാൻ ഇനിയും കാലങ്ങൾ എടുക്കും അതു വരെ ആർക്കെങ്കിലും ഈ കുടുംബത്തിന് ഒരു കൈതാങ്ങാവാൻ കഴിഞ്ഞാൽ അത് ഈ നാടിന് തന്നെ മാതൃകയാവും

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!