തിരുവനന്തപുരം: വയനാട് തുരങ്ക പാതയ്ക്ക് സര്‍ക്കാര്‍ നിര്‍മാണാനുമതി നല്‍കി. ആനക്കാംപൊയില്‍ -മേപ്പാടി പാതയ്ക്കാണ് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി നിര്‍മാണ അനുമതി നല്‍കിയത്. മികച്ച സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നത് ഉള്‍പ്പെടെ വ്യവസ്ഥകളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്.
പരിസ്ഥിതിലോല മേഖലയാണ് എന്ന് വ്യക്തമാക്കിയതിന് ശേഷമാണ് അനുമതിയിലേക്ക് കടന്നിരിക്കുന്നത്. ഉചിതമായ സുരക്ഷാമുന്‍കരുതല്‍ സ്വീകരിക്കണം,മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ സൂക്ഷസ്‌കെയില്‍ മാപ്പിങ് തുടര്‍ച്ചയായി നടത്തുകയും നിരീക്ഷിക്കുകയും വേണം, ടണല്‍റോഡിന്റെ ഇരുഭാഗത്തും അതിതീവ്രമഴ മുന്നറിയിപ്പ് നല്‍കുന്ന കാലാവസ്ഥാ സ്റ്റേഷനുകള്‍ സ്ഥാപിക്കണം, ഭൂമിയുടെ ഘടനയനുസരിച്ച് ടണലിങ് രീതികള്‍ തെരഞ്ഞടുക്കണം,ജില്ലാ കലക്ടര്‍ ശിപാര്‍ശ ചെയ്യുന്ന നാലംഗ വിദഗ്ധ സമിതി ഇതെല്ലാം നിരീക്ഷിക്കുന്നതിനായി രൂപീകരിക്കണം, നിര്‍മാണത്തിലേര്‍പ്പെടുന്നവര്‍ക്ക് മതിയായ സുരക്ഷ ഏര്‍പ്പെടുത്തുക തുടങ്ങിയ നിബന്ധനകളാണ് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി മുന്നോട്ട് വെച്ചിരിക്കുന്നത്.